Loading ...

Home National

യുപിയില്‍ നിയമസഭ സമ്മേളനം ആരംഭിച്ചു

ലക്‌നൗ: തിരഞ്ഞെടുപ്പ് പോരാട്ടത്തിനും വാദപ്രതിവാദങ്ങള്‍ക്കും ആരോപണ പ്രത്യാരോപണങ്ങള്‍ക്കും ശേഷം രാഷ്‌ട്രീയ സൗഹൃദ ദൃശ്യങ്ങള്‍ക്ക് വേദിയായി ഉത്തര്‍പ്രദേശ് നിയമസഭ.മുഖ്യമന്ത്രി യോഗി ആദിത്യനാഥും പ്രതിപക്ഷ നേതാവ് അഖിലേഷ് യാദവും നിയമസഭയില്‍ കണ്ടുമുട്ടുന്ന രംഗമാണ് ശ്രദ്ധനേടുന്നത്. നിയമസഭയിലേക്ക് വരുന്ന മുഖ്യമന്ത്രിയെ സമാജ്‌വാദി പാര്‍ട്ടി നേതാവായ അഖിലേഷ് യാദവ് സ്വീകരിക്കുകയായിരുന്നു.
അഖിലേഷ് യാദവിന് കൈകൊടുക്കുകയും തോളില്‍ തട്ടുകയും ചെയ്യുന്ന യോഗിയെ വീഡിയോയില്‍ കാണാം. പുതുതായി തിരഞ്ഞെടുക്കപ്പെട്ട 403 അംഗങ്ങളുടെ സത്യപ്രതിജ്ഞയ്‌ക്കായാണ് ഇന്ന് നിയമസഭ സമ്മേളിച്ചത്. തുടര്‍ച്ചയായി രണ്ടാം തവണയാണ് യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയാകുന്നത്. യുപിയില്‍ 273 സീറ്റുകള്‍ നേടിയാണ് ബിജെപി അധികാരം നിലനിര്‍ത്തിയത്.111 സീറ്റുകളാണ് സമാജ്‌വാദി പാര്‍ട്ടി നേടിയത്. അഖിലേഷ് യാദവിനെ ഏകകണ്‌ഠേനയാണ് നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുക്കുകയായിരുന്നു. പിന്നാലെ പ്രതിപക്ഷത്തെ നയിക്കാന്‍ അഖിലേഷ് യാദവ് എംപി സ്ഥാനം രാജിവെച്ചിരുന്നു. അഖിലേഷ് യാദവ് കര്‍ഹാല്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്. ലോക്‌സഭാ സ്പീക്കറായ ഓം ബിര്‍ളയ്‌ക്കാണ് അദ്ദേഹം രാജി സമര്‍പ്പിച്ചത്.

Related News