Loading ...

Home National

വൈദ്യുതി തൂണില്‍ വിമാനം ഇടിച്ചു; അപകടത്തില്‍പ്പെട്ടത് സ്‌പൈസ് ജെറ്റ് വിമാനം

ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തില്‍ സ്‌പൈസ് ജെറ്റ് വിമാനം വൈദ്യുതി തൂണില്‍ ഇടിച്ചു.ഇടിയുടെ ആഘാതത്തില്‍ വിമാനത്തിന്റെ ഒരു വശം തകര്‍ന്നിട്ടുണ്ട്. വിമാനത്തില്‍ തട്ടിയ വൈദ്യുതി തൂണ്‍ പൂര്‍ണമായും തകര്‍ന്നു വീണു. വിമാനത്തില്‍ യാത്രക്കാരുണ്ടായിരുന്നെങ്കിലും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.ഡല്‍ഹി എയര്‍പോര്‍ട്ടിലെ പാസഞ്ചര്‍ ടെര്‍മിനലില്‍ നിന്ന് റണ്‍വേയിലേക്ക് മാറ്റുമ്ബോഴാണ് അപകടമുണ്ടായത്. ഡല്‍ഹിയില്‍ നിന്ന് ജമ്മുവിലേക്ക് പോകേണ്ട വിമാനമായിരുന്നു ഇത്. അപകടം സംഭവിച്ചതോടെ ബദല്‍ വിമാനം ഉടന്‍ തന്നെ അധികൃതര്‍ സജ്ജമാക്കി.സ്‌പൈസ് ജെറ്റ് വിമാനം എസ്ജി 160 ആണ് അപകടത്തില്‍പ്പെട്ടതെന്ന് അധികൃതര്‍ അറിയിച്ചു. വിമാനത്തിന്റെ ഒരു ഭാഗം തകര്‍ന്നിട്ടുണ്ട്. അപകടത്തിന് പിന്നാലെ എയര്‍പോര്‍ട്ട് അധികൃതര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്.

Related News