Loading ...

Home International

മനുഷ്യരക്തത്തില്‍ പ്ലാസ്റ്റിക്ക്; ഡച്ച്‌ ​ഗവേഷകരുടെ പഠനം കണ്ടെത്തി

മനുഷ്യ രക്തത്തില്‍ വലിയ തോതില്‍ പ്ലാസ്റ്റിക്കിന്റെ സാന്നിധ്യം കണ്ടെത്തിയതായി പഠനം. ഗവേഷണത്തിന്റെ ഭാഗമായി പരിശോധിച്ചവരില്‍ 77 ശതമാനം ആള്‍ക്കാരുടെ രക്തത്തിലും മൈക്രോപ്ലാസ്റ്റിക് കണികകള്‍ കണ്ടെത്തി.ഡച്ച്‌ ഗവേഷകരാണ് പഠനം നടത്തിയത്.മനുഷ്യ രക്തത്തില്‍ കാണപ്പെടുന്ന പ്ലാസ്റ്റിക്കിന്റെ ഏറ്റവും കൂടുതലുളള രൂപമാണ് പോളിയെത്തിലീന്‍ ടെറഫ്താലേറ്റ് (പിഇടി). ഇത് സാധാരണയായി വെളളം, ഭക്ഷണം, വസ്ത്രങ്ങള്‍ എന്നിവ പാക്ക് ചെയ്യാന്‍ ഉപയോഗിക്കുന്നതാണ്. ബ്രിട്ടീഷ് ദിനപത്രമായ ദി ഇന്‍ഡിപെന്‍ഡന്റിന്റെ റിപ്പോര്‍ട്ട് പ്രകാരം വായുവിലൂടെയും ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും പ്ലാസ്റ്റിക് മനുഷ്യശരീരത്തില്‍ പ്രവേശിക്കാമെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്.പോളിപ്രൊപ്പിലിന്‍, പോളിസ്റ്റൈറൈന്‍, പോളിമീഥൈല്‍ മെതാക്രിലേറ്റ്, പോളിയെത്തിലീന്‍, പോളിയെത്തിലീന്‍ ടെറഫ്താലേറ്റ് എന്നീ അഞ്ച് തരം പ്ലാസ്റ്റിക്കുകളുടെ പരിശോധനയ്ക്കായി 22 പേരിലാണ് ഗവേഷകര്‍ പഠനം നടത്തിയത്. ഇതില്‍ 17 പേരുടെ രക്തത്തിലും പ്ലാസ്റ്റിക് കണികകള്‍ കണ്ടെത്തിയതായി പഠനം പറയുന്നു. മനുഷ്യന്റെ രക്തസാമ്ബിളുകളില്‍ കാണപ്പെടുന്ന രണ്ടാമത്തെ പ്ലാസ്റ്റിക്കാണ് പോളിസ്റ്റൈറൈന്‍. ഇവ പലതരം വീട്ടുപകരണങ്ങള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്നതാണ്.രക്ത സാപിളുകളില്‍ ഗവേഷകര്‍ കണ്ടെത്തിയ മൂന്നാമത്തെ പ്ലാസ്റ്റിക്കാണ് പോളിഎത്തിലീന്‍. സാധാരണയായി പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ നിര്‍മ്മിക്കാനാണ് ഇവ ഉപയോഗിക്കുന്നത്. 50 ശതമാനം പേരുടെയും രക്തത്തില്‍ ടെറഫ്താലേറ്റ് കണ്ടെത്തിയതായി പഠനം പറയുന്നു.

Related News