Loading ...

Home International

15,000 കി.മീറ്റര്‍ ദൂരപരിധി, യു.എസ് നഗരങ്ങള്‍ വരെ ചാരമാകും; 'മോണ്‍സ്റ്റര്‍ മിസൈല്‍' പരീക്ഷിച്ച്‌ കൊറിയ, ചിരിച്ചും കൈയടിച്ചും കിം

വന്‍കരകള്‍ക്കപ്പുറം നാശം വിതക്കാന്‍ ശേഷിയുള്ള ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണവുമായി ഉത്തര കൊറിയ. രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായ ഹ്വാസോങ്-17 ആണ് ഭരണാധികാരി കിം ജോങ് ഉന്നിന്റെ മേല്‍നോട്ടത്തില്‍ വിജയകരമായി പരീക്ഷിച്ചത്.2017നുശേഷം ഇതാദ്യമായാണ് ഉ.കൊറിയ ഒരു ഭൂഖണ്ഡാന്തര മിസൈല്‍ പരീക്ഷിക്കുന്നത്.
കൈയടിച്ച്‌ പ്രോത്സാഹിപ്പിച്ച്‌ കിം ഏറെനാള്‍ പൊതുമാധ്യമങ്ങള്‍ പ്രത്യക്ഷപ്പെടാതിരുന്ന കിം ജോങ് ഉന്‍ ഹ്വാസോങ്-17 പരീക്ഷണം നിരീക്ഷിക്കുന്ന ചിത്രങ്ങള്‍ ഉ.കൊറിയ പുറത്തുവിട്ടിട്ടുണ്ട്. മിസൈല്‍ വിക്ഷേപണകേന്ദ്രത്തിലിരുന്ന് പരീക്ഷണത്തിനു മേല്‍നോട്ടം വഹിക്കുന്ന കിം കൈയടിച്ച്‌ പ്രോത്സാഹിപ്പിക്കുകയും ആര്‍ത്തുചിരിക്കുകയുമെല്ലാം ചെയ്യുന്നതും ദൃശ്യങ്ങളില്‍ കാണാം.കൊറിയന്‍ മേഖലയില്‍ പ്രതിദിനമെന്നോണം പിടിവിട്ടുകൊണ്ടിരിക്കുന്ന സൈനികസംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് മിസൈല്‍ പരീക്ഷണത്തിന് കിം ഉത്തരവിട്ടതെന്ന് കൊറിയന്‍ വാര്‍ത്താ ഏജന്‍സിയായ കെ.സി.എന്‍.എ റിപ്പോര്‍ട്ട് ചെയ്തു. ആണവയുദ്ധത്തിന്റെ ഭീതിക്കൊപ്പം യു.എസ് സാമ്ര്യാജ്വത്വശക്തികളുമായി ഏറെക്കാലമായി നിലനില്‍ക്കുന്ന ഏറ്റുമുട്ടല്‍ പശ്ചാത്തലവും പരീക്ഷണത്തിന് കാരണമായതായി റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

Related News