Loading ...

Home National

ഇന്ത്യയുടെ പരമ്പരാഗത വൈദ്യശാസ്ത്രത്തിന്റെ ഗുണങ്ങള്‍ ആഗോള തലത്തില്‍ പ്രതിഫലിക്കും: പ്രധാനമന്ത്രി

ന്യൂഡൽഹി: ഇന്ത്യയുടെ പരമ്പരാഗത വൈദ്യശാസ്ത്രത്തിന്റെ ഗുണങ്ങള്‍ ആഗോള തലത്തില്‍ പ്രതിഫലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.ഗുജറാത്തിലെ ജാംനഗര്‍ ആസ്ഥാനമായി പരമ്ബരാഗത വൈദ്യശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്രം തുടങ്ങുന്നതിന് ലോകാരോഗ്യ സംഘടനയുമായി ഇന്ത്യ ഒപ്പുവച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന.വെള്ളിയാഴ്ചയാണ് ജാംനഗറില്‍ പരമ്പരാഗത വൈദ്യശാസ്ത്രത്തിനായുള്ള ലോകാരോഗ്യ സംഘടനയുടെ ആഗോള കേന്ദ്രം സ്ഥാപിക്കുന്നതിനായി ആരോഗ്യമന്ത്രാലയം കരാറില്‍ ഒപ്പുവച്ചത്.'ഇന്ത്യയ്ക്ക് ലഭിക്കുന്ന ആദരമാണ് ഈ നീക്കം. നമ്മുടെ രാജ്യത്ത് സമ്ബന്നമായ പരമ്ബരാഗത രീതികള്‍ ആഗോള നന്മയ്ക്ക് വേണ്ടി പ്രയോജനപ്പെടുത്താന്‍ ഇതിലൂടെ സാധിക്കും. ഈ നീക്കം ആരോഗ്യരംഗത്ത് ഇന്ത്യയെ ഏറെ മുന്നിലേക്ക് കൊണ്ടുവരും. ഇപ്പോള്‍ തന്നെ നമ്മുടെ രാജ്യത്തെ പരമ്ബരാഗത വൈദ്യശാസ്ത്ര രീതികള്‍ ലോകത്ത് പലയിടത്തും പ്രചാരത്തിലുണ്ട്. മാത്രമല്ല, സമൂഹത്തിന്റെയാകെ ക്ഷേമത്തിന് ഇത് വഴിയൊരുക്കും'. പ്രധാനമന്ത്രി പറഞ്ഞു.

Related News