Loading ...

Home National

ഇലക്‌ട്രോണിക്സ് വോട്ടിങ് യന്ത്രത്തിന്റെ സോഴ്സ് കോഡിന്റെ സുരക്ഷ: നിയമ മന്ത്രി ഒഴിഞ്ഞുമാറി

ന്യൂഡല്‍ഹി: ഇലക്‌ട്രോണിക്സ് വോട്ടിങ് യന്ത്രത്തിന്റെ (à´‡.വി.à´Žà´‚) സോഴ്സ് കോഡിന്റെ സുരക്ഷയെക്കുറിച്ച്‌ കോണ്‍ഗ്രസ് à´…à´‚à´—à´‚ പാര്‍ലമെന്റില്‍ ഉന്നയിച്ച ചോദ്യത്തിന് കൃത്യമായ മറുപടി പറയാതെ നിയമ മന്ത്രി ഒഴിഞ്ഞുമാറി.കോണ്‍ഗ്രസ് à´Žà´‚.പി മനീഷ് തിവാരിയാണ് ചോദ്യം ഉന്നയിച്ചത്. വോട്ടിങ് യന്ത്രങ്ങളുടെ സോഴ്സ് കോഡ്, യന്ത്രം നിര്‍മിച്ച  കമ്പനിയുടെ പക്കലാണോ അതോ തെരഞ്ഞെടുപ്പ് കമീഷന്റെ പക്കലാണോ ഉള്ളതെന്ന് വ്യക്തമാക്കണമെന്നായിരുന്നു മനീഷ് തിവാരി ആവശ്യപ്പെട്ടത്. 
à´‡.വി.എമ്മിനെ കുറിച്ച്‌ ഒരു ചോദ്യവും ഉന്നയിക്കേണ്ടെന്നും നിര്‍മിച്ച  കമ്പനികള്‍ കൈമാറുന്ന യന്ത്രങ്ങള്‍ സൂക്ഷിക്കുന്നത് തെരഞ്ഞെടുപ്പ് കമീഷനാണെന്നും ഇന്ത്യന്‍ തെരഞ്ഞെടുപ്പ് സംവിധാനം ലോകത്തില്‍ തന്നെ കുറ്റമറ്റതാണെന്നും പറഞ്ഞ് ഒഴിയാനാണ് നിയമ മന്ത്രി കിരണ്‍ റിജിജു ശ്രമിച്ചത്. 'കമ്ബനി യന്ത്രങ്ങള്‍ നിര്‍മിച്ച്‌ തെരഞ്ഞെടുപ്പ് കമീഷനെ ഏല്‍പിച്ചാല്‍ പിന്നെ അവര്‍ക്കെങ്ങനെയാണ് അത് നിയന്ത്രിക്കാനാവുക..? à´‡.വി.എമ്മിനെ കുറിച്ച്‌ ഒരു ചോദ്യവും വേണ്ടെന്നും അതേക്കുറിച്ച്‌ ഒരു അനുമാനത്തിനും തയാറല്ലെന്നുമായിരുന്നു മന്ത്രിയുടെ മറുപടി.
മന്ത്രിയുടെ മറുപടി തൃപ്തികരമല്ലെന്നും വ്യക്തമായ മറുപടി വേണമെന്നും, മറുപടി ഇല്ലെങ്കില്‍ അത് സഭയില്‍ പറയണമെന്നും ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞുമാറരുതെന്നും കോണ്‍ഗ്രസ് à´…à´‚à´—à´‚ വാദിച്ചെങ്കിലും സ്പീക്കര്‍ à´“à´‚ ബിര്‍ള തുടരാന്‍ അനുവദിച്ചില്ല. ഇന്ത്യയിലെ തെരഞ്ഞെടുപ്പ് വിജയകരമായി സംഘടിപ്പിക്കുന്ന കമീഷനെ അഭിനന്ദിച്ച്‌ സ്പീക്കര്‍ ചര്‍ച്ച അവസാനിപ്പിച്ചു. 

Related News