Loading ...

Home International

ഇമ്രാന്‍ ഖാന് താത്കാലിക ആശ്വാസം: അവിശ്വാസ പ്രമേയം അവതരിപ്പിക്കാതെ പാക് അസംബ്ലി പിരിഞ്ഞു

ഇസ്ലാമാബാദ്: പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് താത്കാലിക ആശ്വാസം. ഇമ്രാന് എതിരായ അവിശ്വാസ പ്രമേയം അവതരിപ്പിക്കാതെ പാക് ദേശീയ അസംബ്ലി പിരിഞ്ഞു.
അസംബ്ലി അംഗത്തിന്റെ മരണത്തെ തുടര്‍ന്നാണ് സഭ നിര്‍ത്തിവെച്ചത്. മാര്‍ച്ച്‌ 28 വരെ അസംബ്ലി നിര്‍ത്തിവെച്ചതായി സ്പീക്കര്‍ അസദ് ഖൈസര്‍ അറിയിച്ചു. അതേസമയം സ്പീക്കറെ പ്രതിപക്ഷം ശക്തമായി വിമര്‍ശിച്ചു. ഇമ്രാന്‍ ഖാനെ രക്ഷപെടുത്താനാണ് സ്പീക്കര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു.
അഴിമതി, à´¸à´¾à´®àµà´ªà´¤àµà´¤à´¿à´•  പ്രതിസന്ധി, നാണയപെരുപ്പം തുടങ്ങിയവ ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം അവിശ്വാസം കൊണ്ടുവന്നത്. ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയിലെ à´šà´¿à´² അംഗങ്ങളും അവിശ്വാസത്തെ പിന്തുണച്ചിരുന്നു. സൈന്യത്തിന്റെ പിന്തുണ നഷ്ടമായതും ഇമ്രാന്‍ ഖാന് തിരിച്ചടിയായിരുന്നു. എന്നാല്‍ ഇന്ന് സഭ പിരിഞ്ഞതോടെ വോട്ടെടുപ്പിന് ഇനി ഒരാഴ്ച കൂടി കാത്തിരിക്കണം.

അതേസമയം കൂറുമാറിയ പാര്‍ട്ടി അംഗങ്ങളെ അയോഗ്യരാക്കണമെന്ന ഇമ്രാന്‍ ഖാന്റെ ഹര്‍ജിയില്‍ സുപ്രീം കോടതി ഇന്ന് വാദം കേള്‍ക്കും. കൂറുമാറിയ അംഗങ്ങള്‍ക്ക് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തണമെന്നാണ് ഇമ്രാന്റെ ആവശ്യം. അനുനയനീക്കം പാളിയതോടെയാണ് ഇമ്രാന്‍ ഖാന്‍ സുപ്രീം കോടതിയെ സമീപിച്ചത്. 342 അംഗ ദേശീയ അസംബ്ലിയില്‍ 176 അംഗങ്ങളുടെ പിന്തുണയോടെയാണ് ഇമ്രാന്‍ ഖാന്‍ 2018ല്‍ അധികാരത്തിലേറുന്നത്.
അവിശ്വാസ പ്രമേയത്തിന് മുന്‍പ് രാജിവെയ്‌ക്കില്ലെന്ന് ഇമ്രാന്‍ ഖാന്‍ അറിയിച്ചിരുന്നു. 'ഒരു സാഹചര്യത്തിലും രാജിവെയ്‌ക്കില്ല, അവസാന പന്ത് വരെ കളിക്കും. അവര്‍ ഇപ്പോഴും സമ്മര്‍ദ്ദത്തിലാണ്. ഞാന്‍ ഇതുവരെയും കാര്‍ഡുകളൊന്നും ഉപയോഗിച്ചില്ലെന്നതാണ് എന്റെ തുറുപ്പുചീട്ട്. അവിശ്വാസ പ്രമേയത്തില്‍ ഞാന്‍ എല്ലാവരേയും അത്ഭുതപ്പെടുത്തും' എന്നാണ് ഇമ്രാന്‍ ഖാന്‍ പറഞ്ഞത്..

Related News