Loading ...

Home National

രാജ്യത്ത് ക്ഷയരോഗബാധിതരുടെ എണ്ണം മുന്‍വര്‍ഷത്തേക്കാള്‍ 19 ശതമാനം വര്‍ധിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി

ഇന്ത്യയില്‍ ക്ഷയരോഗബാധിതരുടെ എണ്ണം മുന്‍വര്‍ഷത്തേക്കാള്‍ 19 ശതമാനം വര്‍ധിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു.രാജ്യത്ത് ഏറ്റവും കൂടുതല്‍ ശ്വാസകോശ ക്ഷയരോഗ കേസുകള്‍ ഡല്‍ഹിയിലും കുറവ് കേരളത്തിലുമാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.വ്യാഴാഴ്ച പുറത്തിറക്കിയ വാര്‍ഷിക ടി.ബി റിപ്പോര്‍ട്ടിലാണ് പുതിയ ടി.ബി കേസുകളുടെ കണക്കുകള്‍ വ്യക്തമാക്കിയത്. ആറ് പതിറ്റാണ്ടുകള്‍ക്ക് ശേഷം നടത്തിയ സര്‍വേയില്‍ ഇന്ത്യയില്‍ ടി.ബിയുടെ വര്‍ധന നേരത്തെ കണക്കാക്കിയതിനേക്കാള്‍ വളരെ കൂടുതലാണെന്നും വ്യക്തമാക്കുന്നു. 2020ല്‍ 16,28,161 ക്ഷയരോഗബാധിതരുണ്ടായിരുന്ന ഇന്ത്യയില്‍ 2021 ആയപ്പോള്‍ പുതിയതും വീണ്ടും രോഗം ബാധിച്ചതുമായ കേസുകള്‍ 19,33,381 ആയി കുതിച്ചു.രാജ്യത്ത് ക്ഷയരോഗബാധിതരുടെ എണ്ണം മുന്‍വര്‍ഷത്തേക്കാള്‍ 19 ശതമാനം വര്‍ധിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി.

Related News