Loading ...

Home National

കോവിഡ്‌ സഹായധനം:90 ദിവസത്തിനകം അപേക്ഷിക്കണമെന്നു സുപ്രീംകോടതി

ന്യൂഡല്‍ഹി:കോവിഡ് സഹായധനത്തിന് 2020 മാര്‍ച്ച്‌ 20നു മുൻപുള്ള മരണങ്ങളില്‍ 60 ദിവസത്തിനുള്ളിലും ഭാവിയില്‍ സംഭവിക്കാന്‍ ഇടയുള്ള മരണങ്ങള്‍ക്ക് 90 ദിവസങ്ങള്‍ക്കുള്ളിലും അപേക്ഷ സമര്‍പ്പിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു.അനന്തമായി സമയം അനുവദിക്കുന്നത് ശരിയല്ലെന്ന കേന്ദ്രത്തിന്റേയും à´šà´¿à´² സംസ്ഥാനങ്ങളുടെയും വാദം അം​ഗീകരിച്ചാണ് ജസ്റ്റിസ് à´Žà´‚ ആര്‍ à´·à´¾ അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്.30 ദിവസങ്ങള്‍ക്കുള്ളില്‍ അപേക്ഷകള്‍ തീര്‍പ്പാക്കണം. അസാധാരണ സാഹചര്യങ്ങളില്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ അപേക്ഷ നല്‍കാന്‍ കഴിയാത്തവര്‍ക്ക് പരാതി പരിഹാര സംവിധാനങ്ങളെ സമീപിക്കാം. കോവിഡിന് ഇരയായവരുടെ ആശ്രിതര്‍ക്ക് സംസ്ഥാന സര്‍ക്കാരുകള്‍ 50,000 രൂപയാണ് സഹായധനം അനുവദിക്കുന്നത്.അപേക്ഷ സൂക്ഷ്മപരിശോധന നടത്തുംകേരളം ഉള്‍പ്പെടെയുള്ള  സംസ്ഥാനങ്ങളില്‍ കോവിഡ് സഹായധന അപേക്ഷകളില്‍ അഞ്ചുശതമാനം സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കാന്‍ സുപ്രീംകോടതി അനുമതി നല്‍കി. കേരളം, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ അപേക്ഷകള്‍ പരിശോധിക്കാമെന്നാണ് ജസ്റ്റിസ് à´Žà´‚ ആര്‍ à´·à´¾ അധ്യക്ഷനായ ബെഞ്ചിന്റെ നിര്‍ദേശം. വ്യാജരേഖ സമര്‍പ്പിച്ച്‌ സഹായധനം തട്ടുന്നുവെന്ന കേന്ദ്രസര്‍ക്കാര്‍ അപേക്ഷയിലാണ് കോടതി ഇടപെടല്‍. ആദ്യഘട്ടമായി മൊത്തം അപേക്ഷകളില്‍ അഞ്ചു ശതമാനം സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കും. സംസ്ഥാനങ്ങള്‍ പരിശോധനകള്‍ നടത്തിയ ശേഷം ദേശീയ ദുരന്തനിവാരണ അതോറിറ്റിക്കും ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിനും കൈമാറണം. സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം മൂന്നു മാസത്തിനുള്ളില്‍ കേന്ദ്രം റിപ്പോര്‍ട്ട് കൈമാറണമെന്നും കോടതി നിര്‍ദേശിച്ചു.റിപ്പോര്‍ട്ട് ചെയ്ത മരണത്തിന്റെ ഇരട്ടിയോ അതിലധികമോ അപേക്ഷ വന്നത് സംശയാസ്പദമാണെന്ന് കോടതി നിരീക്ഷിച്ചു. കേരളത്തില്‍ ഇത്തരം ഒരു സാഹചര്യം നിലനില്‍ക്കുന്നില്ലെന്ന് സംസ്ഥാനം കോടതിയെ അറിയിച്ചിട്ടുണ്ട്.

Related News