Loading ...

Home International

അതിര്‍ത്തിയിലുള്ള സൈനികരെ ഉടന്‍ പിന്‍വലിക്കണം; ചൈനക്കെതിരെ നിലപാട് കടുപ്പിച്ച്‌ ഇന്ത്യ

അതിര്‍ത്തി പ്രശ്‌നത്തില്‍ ചൈനക്കെതിരെ നിലപാട് കടുപ്പിച്ച്‌ ഇന്ത്യ. അതിര്‍ത്തിയിലുള്ള സൈനികരെ ഉടന്‍ പിന്‍വലിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.ഇരുരാജ്യങ്ങളുടെയും വിദേശകാര്യമന്ത്രിമാരുടെ ചര്‍ച്ചയിലാണ് ഇന്ത്യ ഇക്കാര്യം ആവശ്യപ്പെട്ടത്. അതിര്‍ത്തിയില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള നയതന്ത്ര സൈനിക ഇടപെടലുണ്ടാകുമെന്നും ചര്‍ച്ചയില്‍ ധാരണയായി.അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള നടപടിക്ക് വേഗം കുറവാണെന്ന് വിദേശകാര്യമന്ത്രി ജയശങ്കര്‍ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. അതിര്‍ത്തി സംഘര്‍ഷഭരിതമാവുമ്പോള്‍ സമാധാനം സാധ്യമല്ല. അതിര്‍ത്തിയിലെ സേനാപിന്‍മാറ്റം അനിവാര്യമാണ്. സമാധാനവും സ്ഥിരതയുമാണ് അതിര്‍ത്തിയില്‍ ആവശ്യമെന്നും വിദേശകാര്യമന്ത്രി പറഞ്ഞു.ഹൈദരബാദ് ഹൗസില്‍ നടന്ന ചര്‍ച്ച രണ്ട് മണിക്കൂറോളം നീണ്ടു. രണ്ട് വര്‍ഷത്തിനിടെ ആദ്യമായാണ് ചൈനീസ് വിദേശകാര്യമന്ത്രി ഇന്ത്യ സന്ദര്‍ശിക്കുന്നത്. വിദേശകാര്യ മന്ത്രി ജയശങ്കറുമായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും ചൈനീസ് വിദേശകാര്യമന്ത്രി ചര്‍ച്ച നടത്തി. ചൈന അധ്യക്ഷത വഹിക്കുന്ന ബ്രിക്‌സ് ഉച്ചകോടിയിലേക്ക് ഇന്ത്യയെ ക്ഷണിക്കാന്‍ കൂടിയാണ് ചൈനീസ് വിദേശകാര്യമന്ത്രി എത്തിയത്.

Related News