Loading ...

Home International

തകര്‍ന്നുവീണ വിമാനത്തിലെ ഒരാളെ പോലും ജീവനോടെ കണ്ടെത്തിയില്ല; ബ്ലാക്ക് ബോക്‌സും കണ്ടുകിട്ടിയില്ല

ബെയ്ജിങ്: ചൈനയില്‍ തകര്‍ന്നുവീണ ബോയിങ് വിമാനത്തില്‍ യാത്ര ചെയ്തിരുന്ന ഒരാള്‍ പോലും രക്ഷപ്പെട്ടിട്ടില്ലെന്ന് സൂചന.
അപകടം നടന്ന് 40 മണിക്കൂര്‍ പിന്നിടുമ്പോഴും ഒരു ജീവന്‍ പോലും കണ്ടെത്തിയിട്ടില്ലെന്ന് ചൈന സിവില്‍ വ്യോമയാനഅതോറിറ്റി അറിയിച്ചു. ബ്ലാക്ക് ബോക്‌സും അധികൃതര്‍ക്ക് കണ്ടെത്തനായിട്ടില്ല. വിമാനം എങ്ങനെ അപകടത്തില്‍പ്പെട്ടുവെന്നത് അഞ്ജാതമായി തുടരുകയാണ്‌. വിമാനം മൂക്ക് കുത്തി പതിക്കുന്നതിന് മുമ്പായി ചൈനീസ് എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ നിന്ന് ആവര്‍ത്തിച്ചുള്ള കോളുകള്‍ക്ക് പൈലറ്റുമാരില്‍ നിന്ന് യാതൊരു പ്രതികരണവും ലഭിച്ചില്ലെന്നും അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.അപകടം നടന്നത് ഒരു പര്‍വത വനമേഖല ആയതിനാലും വിമാനത്തിന് സാരമായ കേടുപാടുകള്‍ സംഭവിച്ചതും തിരച്ചില്‍ ദുഷ്‌കരമാക്കുന്നുണ്ട്. 2000 രക്ഷാപ്രവര്‍ത്തകരാണ് തിരച്ചില്‍ നടത്തുന്നത്. ഡ്രോണുകളും മറ്റും ഉപയോഗിക്കുന്നുണ്ട്. പ്രദേശത്ത് മഴ തുടരുന്നതും തിരച്ചിലിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.വിമാനത്തില്‍ 123 യാത്രക്കാരും മൂന്ന് പൈലറ്റുമാരടക്കം ഒമ്പത് വിമാന ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. എല്ലാവരും ചൈനീസ് സ്വദേശികളാണ്. ഒരു വിദേശി പോലും വിമാനത്തില്‍ ഉണ്ടായിരുന്നില്ലെന്ന് ചൈനീസ് അധികൃതര്‍ അറിയിച്ചു.സമുദ്രനിരപ്പില്‍നിന്ന് 3225 അടി ഉയരത്തില്‍ പറന്ന ഈസ്റ്റേണ്‍ എയര്‍ലൈന്‍സിന്റെ ബോയിങ് 737 വിമാനമാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് 2.22-ഓടെ തകര്‍ന്നത്.

Related News