Loading ...

Home International

ജി 20യില്‍ നിന്ന് റഷ്യയെ പുറത്താക്കാനാവില്ലെന്ന് ചൈന

ജി20 കൂട്ടായ്മയില്‍ നിന്ന് റഷ്യയെ പുറത്താക്കാനാവില്ലെന്ന് ചൈന. ജി20 യിലെ പ്രധാനപ്പെട്ട രാജ്യമാണ് റഷ്യയെന്നും ആര്‍ക്കും പുറത്താക്കാന്‍ കഴിയില്ലെന്നും ചൈന വ്യക്തമാക്കി.റഷ്യയെ ജി 20യില്‍ നിന്ന് പുറത്താക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് അമേരിക്ക പറഞ്ഞതിന് പിന്നാലെയാണ് ചൈന നിലപാട് വ്യക്തമാക്കിയത്.യുക്രൈൻ അധിനിവേശവുമായി ബന്ധപ്പെട്ട് ലോകരാജ്യങ്ങളില്‍ നിന്ന് നിരവധി ഉപരോധങ്ങള്‍ നേരിട്ട റഷ്യക്ക് ചൈന തുടക്കം മുതലേ നയതന്ത്ര പിന്തുണ നല്‍കിയിരുന്നു.ചൈനയിലെ ശീതകാല ഒളിംപിക്സിന് മുന്നോടിയായി റഷ്യന്‍ പ്രസിഡന്റ് പുട്ടിന്‍ നേരത്തെ ബീജിംഗ് സന്ദര്‍ശിച്ചിരുന്നു. ഇരുരാജ്യങ്ങളിലും നിയന്ത്രണങ്ങളില്ലാത്ത സാമ്പത്തിക- രാഷ്ട്രീയ ബന്ധം തുടരുമെന്ന് കൂടികാഴ്ചക്ക് ശേഷം നേതാക്കള്‍ പ്രഖ്യാപിച്ചിരുന്നു.

Related News