Loading ...

Home International

പാര്‍ക്കിന്‍സണ്‍സ് രോഗം അറിയാൻ കൃതൃമ മൂക്ക്; പുതിയ കണ്ടെത്തലുമായി ചൈനീസ് ശാസ്ത്രജ്ഞര്‍

മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് മസ്തിഷ്‌കം. ശരീരത്തിന്റെ സന്തുലിതാവസ്ഥയില്‍ വലിയ പങ്കു വഹിക്കുന്ന മസ്തിഷ്‌കം ചിന്ത, ഓര്‍മ, തുടങ്ങി നിരവധി ധര്‍മങ്ങളാണ് വഹിക്കുന്നത്.മസ്തിഷ്‌കത്തെ ബാധിക്കുന്ന രോഗങ്ങളിലൊന്നാണ് പാര്‍ക്കിന്‍സണ്‍സ് രോഗം.1817- ഇംഗ്ലീഷുകാരനായ ഡോ. ജെയിംസ് പാര്‍ക്കിന്‍സണ്‍സ് ആണ് ആദ്യമായി ''വിറയല്‍ വാതത്തെപ്പറ്റി ഒരുപന്യാസം'' എന്നപേരില്‍ ആറ് ''വിറയല്‍ രോഗി''കളെ ലോകത്തിനു മുന്നില്‍ പരിചയപ്പെടുത്തുക്കൊടുത്തത്. തുടര്‍ന്ന് 1877ലാണ് ഈ രോഗത്തിന് 'മാലഡീ ദെ പാര്‍ക്കിന്‍സണ്‍'' (പാര്‍ക്കിന്‍സണിന്റെ രോഗം) എന്ന പേര് ലഭിച്ചത്.പാര്‍ക്കിന്‍സണ്‍സ് ബാധിച്ച ഒരാള്‍ക്ക് വേണ്ടത് ക്ഷമയോടെയുള്ള പരിചരണമാണ്. സൈക്യാട്രിസ്‌റ്, സൈക്കോതെറാപ്പിസ്റ്റ്, സ്പീച്ച്‌ ആന്‍ഡ് ഒക്യൂപേഷണല്‍ തെറാപ്പി തുടങ്ങിയവയുടെ സംയോജിതമായ ചികിത്സാരീതിയാണ് വേണ്ടത്. രോഗവുമായി ബന്ധപ്പെട്ട എന്തെങ്കിലും ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞാല്‍ ഉടനെത്തന്നെ വൈദ്യസഹായം തേടണം.
എന്നാല്‍ പാര്‍കിന്‍സണ്‍സ് രോഗം വേഗത്തില്‍ തിരിച്ചറിയാനുള്ള ഒരു മാര്‍ഗം അവതരിപ്പിച്ചിരിക്കുകയാണ് ഷെജിയാങ് യൂണിവേഴ്‌സിറ്റിയിലെ രണ്ടുപേര്‍. ഷെജിയാങ് യൂണിവേഴ്‌സിറ്റിയിലെ ചെന്‍ ഷിങ്ങ് ലിയു ജുന്‍ എന്നിവര്‍ മണം പിടിച്ചെക്കാനുള്ള ഇലക്‌ട്രോണിക് മൂക്കാണ് ഇപ്പോള്‍ വികസിപ്പിച്ചിരിക്കുന്നത്.ഇവരുടെ കണ്ടു പിടുത്തപ്രകാരം രോഗികളുടെ ചര്‍മത്തിലെ എണ്ണപ്പാടയായ സീബത്തിലുണ്ടാകുന്ന മാറ്റമാണ് പ്രത്യേക ഗന്ധത്തിനു കാരണം. സ്‌കോട്ലന്‍റുകാരിയായ നഴ്‌സ് ജോയ് മില്‍നുടെ മൂക്ക് പതിറ്റാണ്ടുകള്‍ക്കു മുന്‍പു തിരിച്ചറിഞ്ഞ പാര്‍ക്കിന്‍സണ്‍സ് ഗന്ധമാണ് പുതിയ വഴിത്തിരിവിലേക്ക് കാരണമായത്.പാര്‍ക്കിന്‍സണ്‍സ് രോഗം ശരീരത്തില്‍ വ്യാപിക്കുന്നതിന് മുന്‍പു തന്നെ ആദ്യ ലക്ഷണമായി രോഗിക്ക് ഒരു പ്രത്യേക മണമുണ്ടാകും. ജോയ് മില്‍നുടെ ഭര്‍ത്താവ് ലെസിന്റെ ശരീരത്തിനുണ്ടായ ഗന്ധമാറ്റവും രോഗവുമായി ബന്ധമുണ്ടെന്ന കണ്ടെത്തലാണ് ചെന്‍ ഷിങ്ങിനും ലിയു ജുനുനും കൃതൃമമൂക്ക് നിര്‍മിക്കാന്‍ പ്രേരണയായത്.ജോയുടെ കണ്ടെത്തല്‍ കഴിഞ്ഞ് 12 വര്‍ഷത്തിനുശേഷം നാല്‍പത്തിയഞ്ചാം വയസ്സില്‍ അദ്ദേഹത്തിന് പാര്‍ക്കിന്‍സണ്‍സ് രോഗം സ്ഥിരീകരിക്കുകയായിരുന്നു. പാര്‍ക്കിന്‍സണ്‍സ് രോഗികളുടെ കൂട്ടായ്മകളില്‍ പങ്കെടുക്കാനെത്തിയ ജോയ് അതേ മണം മറ്റു രോഗികളിലും തിരിച്ചറിഞ്ഞതോടെയാണ് തന്റെ കണ്ടെത്തല്‍ ശരിയാണെന്ന നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്.തുടര്‍ന്ന് 2019ലാണ് മൂക്കിനായുള്ള ഗവേഷണം ഇവര്‍ ആരംഭിച്ചത്. കൃത്രിമ മൂക്ക് വലിയൊരു തുടക്കമാണെന്നും ഫലപ്രാപ്തി വഴിയേ വര്‍ധിപ്പിക്കാമെന്നും ദി ഇക്കോണമിസ്റ്റ് വാരിക റിപ്പോര്‍ട്ട് ചെയ്തു. രോഗം തുടക്കത്തിലേ കണ്ടെത്തിയാല്‍ പാര്‍ക്കിന്‍സണ്‍സ് രോഗലക്ഷണങ്ങള്‍ ലഘൂകരിക്കാമെന്ന് ചെന്‍ ഷിങ്ങും ലിയു ജുനും പറയുന്നു.

Related News