Loading ...

Home International

29 പൗരാണിക വസ്തുക്കള്‍ ഇന്ത്യയ്‌ക്ക് തിരികെ നല്‍കി ആസ്ട്രേലിയ

ആസ്ട്രേലിയ:ചരിത്രപരവും സാംസ്കാരികവുമായി പ്രാധാന്യമുള്ള, നൂറ്റാണ്ടുകള്‍ പഴക്കമുള്ള വിഗ്രഹങ്ങളും പെയിന്റിംഗുകളും അടക്കം 29 പൗരാണിക വസ്തുക്കള്‍ ഇന്ത്യയ്‌ക്ക് തിരികെ നല്‍കി ആസ്ട്രേലിയ.ഇന്ത്യാ-ആസ്ട്രേലിയ ഉഭയകക്ഷി ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ആസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണുമായി കൂടിക്കാഴ്ച നടത്തുന്നതിന് മുന്‍പാണ് വസ്തുക്കള്‍ ഇവിടെത്തിയെത്തിച്ചത്.9-10 നൂറ്റാണ്ടില്‍ രാജസ്ഥാനില്‍ നിര്‍മ്മിച്ച ശിവന്റെയും ഭൂതഗണങ്ങളുടെയും കല്‍പ്രതിമയാണ് കൂട്ടത്തില്‍ ഏറ്റവും പഴക്കമുള്ളത്. ശക്തി, വിഷ്‌ണു, ജെയിന്‍ മതിവിശ്വാസങ്ങളുമായി ബന്ധപ്പെട്ട പ്രതിമകളും അലങ്കാര വസ്തുക്കളും പെയിന്റിംഗുകളും കൂട്ടത്തിലുണ്ട്. ചെങ്കല്ല്, മാര്‍ബിള്‍, ഒാട്, ചെമ്പ്, കടലാസ് തുടങ്ങിയവയില്‍ നിര്‍മ്മിച്ചവയാണ് അധികവും. രാജസ്ഥാനു പുറമെ ഗുജറാത്ത്, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, തമിഴ്നാട്, തെലങ്കാന, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളില്‍ നിന്ന് പുറത്തുപോയവയാണ് ഇവ. സാധനങ്ങള്‍ ആസ്ട്രേലിയയില്‍ എങ്ങനെ എത്തിയെന്ന് അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല.

Related News