Loading ...

Home International

ലിബിയ രാജ്യത്തിന്റെ കിഴക്കും പടിഞ്ഞാറും തമ്മിലുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു

ലിബിയ :രാഷ്ട്രീയ വ്യത്യാസങ്ങളെത്തുടര്‍ന്ന് 3 ആഴ്ചത്തെ സസ്പെന്‍ഷനുശേഷം ചൊവ്വാഴ്ച ലിബിയ രാജ്യത്തിന്റെ കിഴക്കും പടിഞ്ഞാറും തമ്മിലുള്ള ആഭ്യന്തര വിമാനങ്ങള്‍ക്ക് വ്യോമപാത വീണ്ടും തുറന്നു.കിഴക്കന്‍ ലിബിയയിലെ ടോബ്രക്ക്, ലാബ്രാക്ക്, ബനിന വിമാനത്താവളങ്ങളിലേക്കുള്ള വിമാനങ്ങള്‍ പുനരാരംഭിച്ചതായി മിറ്റിഗ വിമാനത്താവളം പ്രസ്താവനയില്‍ അറിയിച്ചു.ബെന്‍ഗാസി വിമാനത്താവളത്തിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നതായും മിസ്രത വിമാനത്താവളം അറിയിച്ചു.

Related News