Loading ...

Home International

ടെന്നീസ് ലോകത്തെ ഞെട്ടിച്ച്‌ ആഷ്‌ലി ബാര്‍ട്ടി വിരമിച്ചു: 25-ാം വയസില്‍ പ്രഖ്യാപനം

മെല്‍ബണ്‍: ലോക ഒന്നാം നമ്പര്‍ വനിതാ ടെന്നീസ് താരം ആഷ്‌ലി ബാര്‍ട്ടി വിരമിച്ചു. 25-ാം വയസില്‍ ടെന്നീസ് ലോകത്തെ ആകെ ഞെട്ടിച്ചു കൊണ്ടാണ് വനിതാ താരത്തിന്റെ അപ്രതീക്ഷിത വിരമിക്കല്‍.കഴിഞ്ഞ 114 ആഴ്ചയായി ഒന്നാം നമ്പര്‍ താരമായി തുടരുകയായിരുന്നു ആഷ്‌ലി. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം ഉള്‍പ്പെടെ മൂന്ന് ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ നേടിയിട്ടുണ്ട്.ഇതാണ് കളി മതിയാക്കാനുള്ള ഉചിതമായ സമയമെന്നും തീരുമാനത്തില്‍ സന്തോഷവതിയാണെന്നും വിരമിക്കല്‍ പ്രഖ്യാപനത്തില്‍ ആഷ്ലി പറഞ്ഞു. ‘ടെന്നീസ് എനിക്ക് സമ്മാനിച്ച എല്ലാത്തിനും വളരെ നന്ദിയുണ്ട്, ഒപ്പം അഭിമാനവും സംതൃപ്തിയും തോന്നുന്നു.എന്നെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി”. ഇന്റഗ്രാം പോസ്റ്റില്‍ ആഷ്ലി പറഞ്ഞു.ജനുവരിയില്‍ ഓസ്‌ട്രേലിയൻ ഓപ്പണ്‍ കിരീടം നേടിയ ആഷ്ലി ബാര്‍ട്ടി 2019ല്‍ ഫ്രഞ്ച് ഓപ്പണ്‍, 2021ല്‍ വിംബിള്‍ഡണ്‍ കിരീടവും ആഷ്ലി നേടിയിട്ടുണ്ട്. തുടര്‍ച്ചയായി 114 ആഴ്ചയായി ലോക ഒന്നാം റാങ്കിലായിരുന്നു ആഷ്ലി.

Related News