Loading ...

Home National

വിജയ് മല്യ, നീരവ് മോദി, ചോക്‌സി എന്നിവരുടെ 19,111.20 കോടി രൂപയുടെ ആസ്തി കണ്ടുകിട്ടി; കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി

ന്യൂഡല്‍ഹി: കോടികളുടെ ബാങ്ക് വായ്പ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട വിവാദ വ്യവസായികളുടെ സ്വത്തുക്കള്‍ കണ്ടുകിട്ടിയതായി കേന്ദ്ര സര്‍ക്കാര്‍ രാജ്യസഭയെ അറിയിച്ചു.വിജയ് മല്യ, നീരവ് മോദി, മെഹുല്‍ ചോക്സി എന്നിവരുടെ ആസ്തിയാണ് കണ്ടുകിട്ടിയത്. ഈ വര്‍ഷം മാര്‍ച്ച്‌ 15നകം 19,111.20 കോടി രൂപയുടെ സ്വത്താണ് കണ്ടുകിട്ടിയത്.ബിജെപി നേതാവ് ബ്രിജ് ലാല്‍ ചോദിച്ച ചോദ്യത്തിന് രേഖാമൂലം നല്‍കിയ മറുപടിയിലാണ് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ഇക്കാര്യം അറിയിച്ചത്. ബാങ്കുകളുടെ വായ്പ തിരിച്ചടയ്‌ക്കാതെ വിദേശത്തേയ്‌ക്ക് കടന്ന വ്യവസായികളുടെ സ്വത്തുകള്‍ കണ്ടുകിട്ടി ഫണ്ട് ബാങ്കുകളിലേയ്‌ക്ക് തിരികെ നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടോ എന്നാണ് ബ്രിജ് ലാല്‍ ചോദിച്ച ചോദ്യം.കണ്ടുകിട്ടിയ 19,111.20 കോടിയില്‍, 15,113.91 കോടി രൂപയുടെ ആസ്തി പൊതുമേഖലാ ബാങ്കുകളിലേയ്‌ക്ക് പുനഃസ്ഥാപിച്ചിട്ടുണ്ടെന്ന് ചൗധരി പറഞ്ഞു. കൂടാതെ, 335.06 കോടിയുടെ സ്വത്തുകള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ കണ്ടുകെട്ടിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കണ്‍സോര്‍ഷ്യം ഈ വര്‍ഷം മാര്‍ച്ച്‌ 15 വരെ ഇഡി കൈമാറിയ ആസ്തികള്‍ വിറ്റ് 7,975.27 കോടി രൂപ നേടിയതായും ചൗധരി പരാമര്‍ശിച്ചു.പൊതുമേഖല ബാങ്കുകളില്‍ നിന്നും വായ്പ എടുത്ത ശേഷം തിരിച്ചടയ്‌ക്കുന്നതിന് പകരം രാജ്യത്ത് നിന്ന് വിദേശത്തേ്ക്ക് മുങ്ങിയ വിവാദ വ്യവസായികളാണ് വിജയ് മല്യയും നീരവ് മോദിയും മെഹുല്‍ ചോക്സിയും. വിവാദ വ്യവസായിയായ വിജയ് മല്യ വ്യാവസായിക ആവശ്യങ്ങള്‍ക്കായി 9,000 കോടി രൂപയാണ് വിവിധ ബാങ്കുകളില്‍ നിന്നായി വായ്പ്പയെടുത്തത്. വായ്പകള്‍ തിരിച്ചടക്കാത്തതിനെ തുടര്‍ന്ന് നിയമ നടപടികള്‍ ആരംഭിച്ചതോടെ മല്യ വിദേശത്തേക്ക് കടന്നു. 2016 ലാണ് മല്യ ബ്രിട്ടണില്‍ എത്തിയത്.പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 14,000 കോടി രൂപയിലേറെ വായ്പ തട്ടിപ്പാണ് നീരവ് മോദി നടത്തിത്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 13,500 കോടി രൂപയുടെ വായ്പ എടുത്ത ശേഷം 2018ലാണ് ചോക്സി ആന്റിഗ്വയിലേക്ക് മുങ്ങിയത്. നിലവില്‍ ഡൊമനിക്ക ജയിലിലാണ് ചോക്സി.

Related News