Loading ...

Home International

മക്ക മസ്ജിദുല്‍ ഹറമില്‍ കുട്ടികളുടെ സംരക്ഷണത്തിനായി പ്രത്യേക പദ്ധതി

മക്ക: കോവിഡ് മഹാമാരി മൂലം മക്കയില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ എടുത്തു കളഞ്ഞതിനെ തുടര്‍ന്ന് തീര്‍ഥാടകരുടെയും സന്ദര്‍ശകരുടെയും തിരക്ക് വര്‍ധിച്ചത് കണക്കിലെടുത്ത് മസ്ജിദുല്‍ ഹറമില്‍ എത്തുന്ന കുട്ടികളുടെ സംരക്ഷണത്തിനായി പ്രത്യേക പദ്ധതി പ്രഖ്യാപിച്ചു.മസ്ജിദുല്‍ ഹറമിലെയും മദീന മസ്ജിദുന്നബവിയുടെയും കൈകാര്യ കര്‍ത്താക്കളായ ജനറല്‍ പ്രസിഡന്‍സിയാണ് 'നിങ്ങളുടെ കുട്ടി ഞങ്ങളോടൊപ്പം സുരക്ഷിതമാണ്' എന്ന പ്രത്യേക പദ്ധതി പ്രഖ്യാപിച്ചത്.തീര്‍ഥാടകരോടൊപ്പവും സന്ദര്‍ശകരോടൊപ്പവും ഹറം പളളികളിലെത്തുന്ന കുട്ടികള്‍ ആള്‍ക്കൂട്ടത്തില്‍ നഷ്ടപ്പെടാതിരിക്കുവാന്‍ കുട്ടികളുടെ കൈകകളില്‍ പ്രത്യേക വളകള്‍ അണിയിക്കും. ഹറമിന്റെ വിവിധ ഭാഗങ്ങളില്‍ വെച്ച്‌​ കുട്ടികള്‍ക്കായുള്ള കൈവളകള്‍ വിതരണം ചെയ്യും. രക്ഷിതാക്കളെ ബന്ധപ്പെടാനുള്ള മൊബൈല്‍ നമ്പര്‍ ഈ വളയില്‍ ഉള്‍പ്പെടുത്തും. കൂട്ടംതെറ്റിയ കുട്ടികളെ കണ്ടെത്തുന്ന ഉദ്യോഗസ്ഥര്‍ക്കും മറ്റു തീര്‍ഥാടകര്‍ക്കും ഈ വളകളില്‍ നിന്നും കുട്ടികളുടെ രക്ഷിതാക്കളുടെ വിവരങ്ങള്‍ ലഭ്യമാവുകയും അവര്‍ക്ക് കുട്ടിയെ തിരിച്ചേല്‍പ്പിക്കാനും സാധിക്കുന്ന രീതിയിലാണ് പദ്ധതി.
മസ്ജിദുല്‍ ഹറമിലെത്തുന്ന സന്ദര്‍ശകര്‍ക്ക് ഏറ്റവും മികച്ച സേവനങ്ങള്‍ നല്‍കാനും സാമൂഹിക ഉത്തരവാദിത്ത നിലവാരം ഉയര്‍ത്താനും പള്ളികളിലെ ബാഹ്യ സന്ദര്‍ശനങ്ങളുടെ പങ്ക് സജീവമാക്കാനും നല്‍കുന്ന സേവനങ്ങളും സംരംഭങ്ങളും പരിചയപ്പെടുത്താനും സോഷ്യല്‍ സര്‍വീസസ് ഏജന്‍സി താല്‍പര്യപ്പെടുന്നുവെന്ന് സോഷ്യല്‍ ആന്‍ഡ് വോളണ്ടറി സേവനങ്ങള്‍ക്കായുള്ള ജനറല്‍ പ്രസിഡന്റ് അണ്ടര്‍ സെക്രട്ടറി അംജദ് അല്‍ഹസ്മി പറഞ്ഞു.

Related News