Loading ...

Home National

മുസ്ലിം രാജ്യങ്ങളുടെ സംയുക്ത യോ​ഗം: ആദ്യമായി ചൈനീസ് മന്ത്രിയും

ഇസ്ലാമാബാദ്: മുസ്ലിം രാജ്യങ്ങളുടെ സംഘടനയായ ഓര്‍​ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോര്‍പ്പറേഷന്റെ (ഒഐസി) യോ​ഗം ഇന്ന്.ഒഐസി അം​ഗരാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുടെ യോ​ഗമാണ് ഇന്ന് ചേരുന്നത്. പാകിസ്താനാണ് യോഗത്തിന് ആതിഥേയത്വം വഹിക്കുന്നത്. മുസ്ലിം ലോകത്തിന് മുന്നിലുള്ള വെല്ലുവിളികളും പ്രതിസന്ധികളും പുതിയ സഹകരണ സാധ്യതകളും യോ​ഗത്തില്‍ ചര്‍ച്ചയാവും. ഇത്തവണ യോ​ഗത്തില്‍ പ്രത്യേകാതിഥിയായ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി പങ്കെടുക്കും. ആദ്യമായാണ് ഒഐസി യോ​ഗത്തില്‍ ചൈനീസ് വിദേശകാര്യ മന്ത്രി പങ്കെടുക്കുന്നത്.യുഎന്‍, യൂറോപ്യന്‍ യൂണിയന്‍, റഷ്യന്‍ ഫെഡറേഷന്‍ എന്നിവയുമായി ഒഐസി സഹകരിക്കുന്നതിനെക്കുറിച്ചും വിദേശകാര്യ മന്ത്രിമാര്‍ ചര്‍ച്ച ചെയ്യും. യുഎന്‍ പ്രതിനിധികള്‍, അറബ് ലീ​ഗ്, ​ഗള്‍ഫ് കോര്‍പ്പറേഷന്‍ കൗണ്‍സില്‍ എന്നീ സംഘടനകളുടെ പ്രതിനിധികളും യോ​ഗത്തില്‍ പങ്കെടുക്കും.അഫ്​ഗാന്‍ വിഷയം, കശ്മീര്‍ വിഷയം എന്നിവയും യോ​ഗത്തില്‍ ചര്‍ച്ചയായേക്കും. ആ​ഗോളതലത്തിലെ ഇസ്ലാമോഫോബിയ പ്രശ്നങ്ങള്‍, തീവ്രവാദം, വിവിധ മേഖലകളിലെ സഹകരണം എന്നിവയും യോ​ഗത്തില്‍ ചര്‍ച്ചയാവും. 





Related News