Loading ...

Home National

ആയിരം കിലോമീറ്റര്‍ നടക്കാന്‍ കോണ്‍ഗ്രസ്; തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പദയാത്രകള്‍

ന്യൂഡല്‍ഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ കടന്നുപോകുന്ന രണ്ട് പദയാത്രകള്‍ നടത്താന്‍ തീരുമാനിച്ച്‌ കോണ്‍ഗ്രസ്.സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികത്തില്‍ സ്വാതന്ത്ര്യ സമരത്തില്‍ കോണ്‍ഗ്രസിന്റെ സംഭാവനകള്‍ ഉയര്‍ത്തിക്കാട്ടിയും മതസൗഹാര്‍ദ സന്ദേശം ഉയര്‍ത്തിപ്പിടിച്ചും പദയാത്ര നടത്താനാണ് നേതൃത്വത്തിന്റെ നിര്‍ദേശം.'ആസാദി ഗൗരവ് യാത്ര' എന്ന പദയാത്ര 1000 കിലോമീറ്റര്‍ പിന്നിടുന്ന ഒന്നാണ്. ഗുജറാത്ത്, രാജസ്ഥാന്‍, ഹരിയാന, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളിലൂടെയാണ് കടന്നുപോവുക.'ഗാന്ധി സന്ദേശ് യാത്ര' താരതമ്യേന ചെറുതാണ്. ബീഹാര്‍, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലൂടെയാണ് ഈ യാത്ര കടന്നുപോവുക.കോണ്‍ഗ്രസ് സേവാദള്‍ നയിക്കുന്ന ആസാദി ഗൗരവ് യാത്ര മഹാത്മ ഗാന്ധി നയിച്ച ദണ്ഡി മാര്‍ച്ച്‌ അവസാനിച്ച ദിനമായ ഏപ്രില്‍ ആറിന് സമാപിക്കും. ചമ്പാരനില്‍ ഗാന്ധി കര്‍ഷക സത്യാഗ്രഹം ആരംഭിച്ച ദിവസം തന്നെ ഗാന്ധി സന്ദേശ് യാത്ര ആരംഭിക്കും. മെയ് 27നാണ് യാത്ര സമാപിക്കുക. യൂത്ത് കോണ്‍ഗ്രസാണ് ഈ യാത്ര നയിക്കുക.മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഈ യാത്രകളുടെ ഭാഗമാവും. മുകുള്‍ വാസ്‌നിക് അദ്ധ്യക്ഷനായ യോഗത്തിലാണ് പദയാത്രകള്‍ നടത്താനുള്ള തീരുമാനമുണ്ടായത്.

Related News