Loading ...

Home International

റഷ്യ-യുക്രൈൻ യുദ്ധം: ചര്‍ച്ചകള്‍ക്കായി ബൈഡന്‍ പോളണ്ടിലേക്ക്

വാഷിംങ്ടണ്‍: യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്കായി യു. എസ് പ്രസിഡന്‍റ് ജോ ബൈഡന്‍ പോളണ്ടില്‍ വെള്ളിയാഴ്ച പ്രസിഡന്‍റ് ആന്‍ഡ്രെജ് ദുഡയുമായി ചര്‍ച്ച നടത്തുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.യുക്രൈനിലെ റഷ്യ നടത്തി കൊണ്ടിരിക്കുന്ന മനുഷ്യത്വ രഹിതമായ ആക്രമണങ്ങളെ യു.എസ് എങ്ങനെ വിലയിരുത്തുന്നുവെന്ന് സഖ്യകക്ഷികളുമായി അമേരിക്കന്‍ പ്രസിഡന്‍റ് ചര്‍ച്ച നടത്തുമെന്ന് വൈറ്റ് ഹൗസ് പ്രസ്സ് സെക്രട്ടറി ജെന്‍ സാകി പറഞ്ഞു. ബെല്‍ജിയം സന്ദര്‍ശനത്തിന് ശേഷമായിരിക്കും ബൈഡന്‍റെ നാറ്റോ, ജി -7, യൂറോപ്യന്‍ യൂനിയന്‍ നേതാക്കളുമായുള്ള കൂടിക്കാഴ്ചയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.യുക്രൈൻ ജനതയെ പിന്തുണക്കുന്നതും പുടിനെതിരെ ലോകത്തെ അണിനിരത്തുന്നത് തുടരുന്നതിലുമാണ് ബൈഡന്‍റെ യൂറോപ്പ് യാത്ര ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് സാകി പറഞ്ഞു. എന്നാല്‍ യുക്രൈൻ സന്ദര്‍ശിക്കുന്നതിന് സാധ്യതയില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റഷ്യക്കെതിരെ യൂറോപ്യന്‍ സഖ്യകക്ഷികളെ ഒരുമിച്ചു നിര്‍ത്തുക എന്ന ലക്ഷ്യത്തോടെ യു.എസ് വൈസ് പ്രസിഡന്‍റ് കമല ഹാരിസും ഈ മാസാദ്യം പോളണ്ട് സന്ദര്‍ശിക്കുകയും പ്രസിഡന്‍റ് ദുഡയുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.ഐക്യരാഷ്ട്രസഭ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം യുക്രൈനില്‍ ഒരു കോടിയില്‍പരം ജനങ്ങള്‍ ഭവനരഹിതരായി. ഇതില്‍ 30 ലക്ഷത്തിലധികം ആളുകളും പോളണ്ടിലേക്കാണ് അഭയംതേടി പോയത്.

Related News