Loading ...

Home International

സമാധാന ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ മൂന്നാം ലോക മഹായുദ്ധം: സെലന്‍സ്കി

യുക്രൈനിലെ മരിയുപോള്‍ നഗരം കീഴടക്കാന്‍ ശ്രമം ഊര്‍ജിതമാക്കി റഷ്യ. നഗരത്തിന്‍റെ വിവിധ ഇടങ്ങളില്‍ റഷ്യയുടെ ബോംബാക്രമണം
തുടരുകയാണ്.റഷ്യയുമായി സമാധാന ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് യുക്രൈന്‍ പ്രസിഡന്റ് വ്ലാദിമര്‍ സെലന്‍സ്കി പറഞ്ഞു. എന്നാല്‍ ചര്‍ച്ച പരാജയപ്പെട്ടാല്‍ മൂന്നാം ലോക മഹായുദ്ധമാകുമെന്ന് സെലന്‍സ്കി മുന്നറിയിപ്പ് നല്‍കി.യുദ്ധം ആരംഭിച്ചിട്ട് 26 ദിവസം പിന്നിടുമ്പോഴും ആക്രമണം അവസാനിപ്പിക്കാതെ തുടരുകയാണ് റഷ്യ. മരിയുപോള്‍ പിടിച്ചടക്കാനുള്ള പദ്ധതികള്‍ ഊര്‍ജിതമാക്കി. നഗരം പിടിച്ചടക്കാനുള്ള നീക്കത്തിനിടെ അഭയാര്‍ഥികള്‍ താമസിച്ചിരുന്ന സ്കൂളിന് നേരെ റഷ്യ വീണ്ടും ബോംബാക്രമണം നടത്തി. അതിനിടെ യുദ്ധത്തിന് മുന്നറിയിപ്പുമായി സെലന്‍സ്കി രംഗത്തെത്തി. ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ മൂന്നാം ലോക മഹായുദ്ധമെന്നാണ് അതിനര്‍ഥമെന്നും യുക്രൈനിലെ ജനങ്ങള്‍ മരിക്കണമെന്നാണ് റഷ്യ ആഗ്രഹിക്കുന്നതെന്നും യുക്രൈന്‍ പ്രസിഡന്റ് വ്ളോദിമിര്‍ സെലന്‍സ്കി പറഞ്ഞു.യുക്രൈനിലെ റഷ്യന്‍ അനുകൂല രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തനവും സെലന്‍സ്കി മരവിപ്പിച്ചു. 11 രാഷ്ട്രീയ പാര്‍ട്ടികള്‍ക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. പുതിയ ലോകക്രമം സൃഷ്ടിക്കലാണ് പുടിന്‍റെ ശ്രമമെന്ന് ബോറിസ് ജോണ്‍സന്‍ പറഞ്ഞു. റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് യുക്രൈനില്‍ നിന്ന് 10 ദശലക്ഷം പേര്‍ പലായനം ചെയ്തതെന്ന് ഐക്യരാഷ്ട്രസഭയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. പലായനം ചെയ്തവരില്‍ 90 ശതമാനവും സ്ത്രീകളും കുട്ടികളുമാണ്. യുനിസെഫ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 1.5 ദശലക്ഷത്തിലധികം കുട്ടികളാണ് യുക്രൈനില്‍ നിന്ന് പലായനം ചെയ്തത്. മനുഷ്യക്കടത്ത് ഉള്‍പ്പെടെയുള്ളവ വര്‍ധിക്കാന്‍ സാധ്യതയുള്ളതായും യു.എന്‍ മുന്നറിയിപ്പ് നല്‍കി. റഷ്യയുടെ ആക്രമണം ദൈവനിന്ദയും മനുഷ്യത്വമില്ലായ്മയുമാണെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ റഷ്യയെ വിമര്‍ശിച്ചുകൊണ്ട് പറഞ്ഞു.



Related News