Loading ...

Home National

​ഇന്ത്യ​യുടെ വി​ദേ​ശ​ന​യ​ത്തെ പ്ര​ശം​സി​ച്ച്‌ പാ​ക്കി​സ്ഥാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ന്‍ ഖാ​ന്‍

ഇ​സ്‌​ലാ​മാ​ബാ​ദ്: വി​ദേ​ശ​ന​യ​ത്തി​ല്‍ ഇ​ന്ത്യ​യു​ടെ സ്വ​ത​ന്ത്ര നി​ല​പാ​ടി​നെ പ്ര​ശം​സി​ച്ച്‌ പാ​ക്കി​സ്ഥാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ന്‍ ഖാ​ന്‍ രംഗത്ത്.പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ അ​വി​ശ്വാ​സ പ്ര​മേ​യ​ത്തെ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന ഇ​മ്രാ​ന്‍, ത​ന്‍റെ സ​ര്‍​ക്കാ​രി​ന്‍റെ നേ​ട്ട​ങ്ങ​ള്‍ പ​റ​ഞ്ഞ് ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​നി​ടെ​യാ​ണ് ഇ​ന്ത്യ​യെ പ്ര​ശം​സി​ച്ച​ത്.ന​മ്മു​ടെ അ​യ​ല്‍​രാ​ജ്യ​മാ​യ ഹി​ന്ദു​സ്ഥാ​നെ താ​ന്‍ അ​ഭി​ന​ന്ദി​ക്കു​ന്നുവെന്നും അ​വ​ര്‍​ക്ക് എ​ല്ലാ​യ്പ്പോ​ഴും സ്വ​ത​ന്ത്ര വി​ദേ​ശ​ന​യം ഉ​ണ്ടാ​യി​രു​ന്നുവെന്നും. ഇ​ന്ന് ഇ​ന്ത്യ അ​മേ​രി​ക്ക സ​ഖ്യ​ത്തി​ലാ​ണ്, അ​വ​ര്‍ ക്വാ​ഡി​ന്‍റെ ഭാ​ഗ​മാ​ണ്. ഉ​പ​രോ​ധം വ​ക​വ​യ്ക്കാ​തെ അ​വ​ര്‍ റ​ഷ്യ​യി​ല്‍ നി​ന്ന് എ​ണ്ണ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്നുവെന്നും അദ്ദേഹം പറഞ്ഞു. കാ​ര​ണം അ​വ​രു​ടെ ന​യം ജ​ന​ങ്ങ​ളു​ടെ ഉ​ന്ന​മ​ന​ത്തി​നു​വേ​ണ്ടി​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂട്ടിച്ചേര്‍ത്തു.

Related News