Loading ...

Home National

കൊവിഷീല്‍ഡ് വാക്‌സിന്‍ ഇടവേള കുറച്ചു; കൊവാക്‌സിന്റെ ഇടവേളയില്‍ മാറ്റമില്ല

ഡല്‍ഹി: കൊവിഷീല്‍ഡ് വാക്‌സിന്‍ ഇടവേള കുറച്ചു. 12-16 ആഴ്ച വരെയായിരുന്ന വാക്‌സിന്‍ ഇടവേള 8-16 ആഴ്ചയാക്കിയാണ് ചുരുക്കിയിരിക്കുന്നത്.
നാഷണല്‍ ടെക്‌നിക്കല്‍ അഡൈ്വസറി ഗ്രൂപ്പ് ഓഫ് ഇമ്യുണൈസേഷന്റേതാണ് നടപടി. പുതുതായി പുറത്ത് വന്ന ആഗോളതലത്തിലുള്ള ഗവേഷണങ്ങളുടേയും പഠനങ്ങളുടേയും അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. പുതിയ നടപടി കൊവിഡ് വാക്‌സിനേഷന്‍ വേഗത്തിലാക്കും. ഇനിയും 7 കോടിയോളം ജനങ്ങള്‍ക്കാണ് വാക്‌സിന്‍ നല്‍കാന്‍ ഉള്ളത്. അന്താരാഷ്ട്ര തലത്തില്‍ കൊവിഡ് കേസുകള്‍ ഉയര്‍ന്ന സാഹചര്യത്തിലും, നാലാം തരംഗം ജൂലൈയിലെത്തുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലും വാക്‌സിനേഷന്‍ വേഗത്തിലാക്കാന്‍ തന്നെയാണ് ആരോഗ്യവകുപ്പും ലക്ഷമിടുന്നത്.

Related News