Loading ...

Home National

അന്താരാഷ്‌ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കൂടുന്നു, വന്‍കിട ഉപയോക്താക്കള്‍ക്കുള്ള ഡീസല്‍ വില വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി: ആഗോള വിപണിയില്‍ ക്രൂഡ് ഓയിലിന്‍റെ വില കുതിച്ചുയരുന്നു. 40 ശതമാനത്തിന്‍റെ വര്‍ധനവാണ് ആഗോള വിപണിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇതിനെ തുടര്‍ന്ന് വന്‍കിട ഉപയോക്താക്കള്‍ക്കുള്ള ഡീസല്‍ വിലയില്‍ വര്‍ധനവ് കൊണ്ടുവന്നിരിക്കുകയാണ്. 25 രൂപയാണ് ഡീസലിന് വര്‍ധിപ്പിച്ചിരിക്കുന്നത്. ഇതോടെ പെട്രോള്‍ പമ്പിൽ നിന്നുള്ള നിരക്കിലും വന്‍കിട ഉപയോക്താക്കള്‍ക്കുള്ള നിരക്കിലും വന്‍ വ്യത്യാസമാണ് ഉണ്ടാകുക.ഡല്‍ഹിയില്‍ പെട്രോള്‍ പമ്പിൽ നിന്ന് ഡീസല്‍ വാങ്ങുന്ന ഒരാള്‍ 86.67 രൂപ നല്‍കുമ്പോള്‍ വന്‍കിട ഉപയോക്താവിന് 115 രൂപ നല്‍കേണ്ടതായി വരുന്നു. മുംബൈയില്‍ 94.14 രൂപക്ക് സാധാരണ ഉപയോക്താവിന് പെട്രോള്‍ പമ്പിൽ നിന്ന് ഡീസല്‍ ലഭിക്കുമ്പോള്‍ വന്‍കിട ഉപയോക്‌താക്കള്‍ക്ക് ഇത് 122.05 ആകുകയാണ്.

Related News