Loading ...

Home International

കൗമാരക്കാരെ നിരീക്ഷിക്കുന്നതിന് പുതിയ സംവിധാനവുമായി ഇന്‍സ്‌റ്റഗ്രാം

മൊബൈലില്‍ കുത്തിയും തോണ്ടിയും മക്കള്‍ വഷളാകുന്നുവെന്ന തോന്നല്‍ ഇനി രക്ഷകര്‍ത്താക്കള്‍ക്ക് വേണ്ട. ഇവിടെയല്ല അങ്ങ് അമേരിക്കയിലെ മാതാപിതാക്കളെ സഹായിക്കാനായി നിരീക്ഷണ ടൂള്‍ കൊണ്ടുവന്ന് ഇന്‍സ്‌റ്റഗ്രാം.കൗമാരക്കാരുടെയും ചെറുപ്പക്കാരുടെയും പൊതുവെ ഇഷ്‌ടപ്പെട്ട സോഷ്യല്‍ മീഡിയ പ്ളാറ്റ്‌ഫോമാണ് ഇപ്പോള്‍ ഇന്‍സ്‌റ്റഗ്രാം. മണിക്കൂറുകളോളം ഇവിടെ ചിലവഴിക്കുന്ന കുട്ടികള്‍ എന്തൊക്കെ കാണുമെന്ന് ഇനിമുതല്‍ രക്ഷകര്‍ത്താക്കള്‍ക്ക് കണ്ട് നിശ്ചയിക്കാം. കൗമാരക്കാരെ സുരക്ഷിതരായി നിര്‍ത്താനാണ് ഈ നടപടിയെന്ന് ഇന്‍സ്‌റ്റഗ്രാം തലവന്‍ ആദം മൊസേറി പറഞ്ഞു.കഴിഞ്ഞ ഡിസംബറിലാണ് മൊസേറി ഇക്കാര്യം പ്രഖ്യാപിച്ചത്. രക്ഷകര്‍ത്താക്കള്‍, വിദഗ്ദ്ധര്‍, കൗമാരക്കാര്‍ എന്നിവരുമായി ചേര്‍ന്ന് ആലോചിച്ചാണ് ഈ ടൂള്‍ ഇന്‍സ്‌റ്റഗ്രാം അവതരിപ്പിക്കുന്നത്. 'ഫാമിലി സെന്റര്‍' എന്ന ഈ ടൂള്‍ ഉപയോഗിച്ച്‌ സോഷ്യല്‍ മീഡിയയില്‍ കൗമാരക്കാരോട് എങ്ങനെ പെരുമാറണമെന്നതടക്കം രക്ഷകര്‍‌ത്താക്കള്‍ക്കും മാതാപിതാക്കള്‍ക്കും നിര്‍ദ്ദേശം നല്‍കാന്‍ സാധിക്കും.കുട്ടികള്‍ എത്രസമയം ഇന്‍സ്‌റ്റഗ്രാം കാണുന്നുവെന്ന് അറിയാന്‍ ഫാമിലി സെന്റര്‍ സഹായിക്കും. കാണുന്ന സമയം നിയന്ത്രിക്കാനാകും. ആരെയെങ്കിലും റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ടെങ്കില്‍ അതും അറിയാനാകും. അവര്‍ ഫോളോചെയ്യുന്നവരാരെല്ലാം അവരെ ഫോളോ ചെയ്യുന്ന കൗമാരക്കാര്‍ ആരെല്ലാം എന്നെല്ലാം ഇന്‍സ്‌റ്റഗ്രാം അറിയിക്കും. എന്നാല്‍ രക്ഷകര്‍ത്താക്കള്‍ നേരിട്ട് അവരെ നിയന്ത്രിക്കാനാവില്ല. കുട്ടി അവരെ നിരീക്ഷിക്കുന്നതിന് അനുമതി നല്‍കേണ്ടതുണ്ട്. നിലവില്‍ ആപ്പിലാണ് ഈ സംവിധാനമുള‌ളത്. ജൂണ്‍ മാസത്തില്‍ ഡെസ്‌ക്‌ടോപ്പിലും ഇത് നടപ്പിലാക്കും.

Related News