Loading ...

Home National

50,000 കോടി രൂപയുടെ നൂറിലേറെ തട്ടിപ്പ് കേസുകളില്‍ അന്വേഷണം ആരംഭിക്കാനാകാതെ സിബിഐ

ഡൽഹി:അഴിമതിയുടെ പേരില്‍ രാജ്യത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും മുറവിളി കൂട്ടുന്ന വേളയിലും നൂറിലേറെ കേസുകളില്‍ അന്വേഷണം നടത്താന്‍ സംസ്ഥാനങ്ങളുടെ അനുമതിയ്ക്കായി കാത്തിരിക്കുകയാണ് സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (CBI).ആകെ 50,000 കോടി രൂപയുടെ ബാങ്ക് തട്ടിപ്പുകളിലും തിരിമറി കേസുകളിലുമാണ് അന്വേഷണത്തിന് സിബിഐ സംസ്ഥാന സര്‍ക്കാരുകളുടെ അനുമതി കാത്തിരിക്കുന്നത്. ബിജെപി എംപി സുശീല്‍ കുമാര്‍ മോദി ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയായിട്ടാണ് രാജ്യസഭയില്‍ ഈ വിവരം വെളിപ്പെടുത്തിയത്.''ഇത്തരത്തില്‍ സിബിഐയ്ക്ക് അനുമതി ലഭിക്കാത്ത കേസുകളില്‍ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ 1,107 കോടി രൂപയുടെ തട്ടിപ്പും ബാങ്ക് ഓഫ് ബറോഡയുടെ 739 കോടി രൂപയുടെ തട്ടിപ്പും ഉള്‍പ്പെടുന്നു. സിബിഐ ഇപ്പോഴും മഹാരാഷ്ട്ര സര്‍ക്കാരിന്റെ സമ്മതത്തിനായി കാത്തിരിക്കുന്നതിനാല്‍ രണ്ട് കേസുകളിലും അന്വേഷണം ആരംഭിച്ചിട്ടില്ല,'' , സര്‍ക്കാരിന്റെ മറുപടിയില്‍ നിന്നുള്ള വിശദാംശങ്ങള്‍ ഉദ്ധരിച്ച്‌ ബിജെപി എംപി പറഞ്ഞു.50,000 കോടി രൂപയുടെ തട്ടിപ്പു കേസുകളില്‍ സംസ്ഥാനങ്ങളുടെ സമ്മതം ലഭിക്കുന്നതില്‍ കാലതാമസം വരുത്താതെ സിബിഐ അന്വേഷണം ഉടന്‍ ആരംഭിക്കണമെന്നും ഇത്തരം ഗുരുതരമായ കുറ്റകൃത്യങ്ങള്‍ അടിയന്തരമായി കൈകാര്യം ചെയ്യുന്നുവെന്ന് ഉറപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സുശീല്‍ കുമാര്‍ മോദി പറഞ്ഞു.

Related News