Loading ...

Home National

ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റാകുമെന്ന് മുന്നറിയിപ്പ്; 'ആസാനി' മാര്‍ച്ച്‌ 22ന് തീരം തൊടും

ഹൈദരാബാദ്: തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ചുഴലിക്കാറ്റാകുമെന്ന് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്.ന്യൂനമര്‍ദം കിഴക്ക്-വടക്കുകിഴക്ക് ദിശയിലേക്ക് നീങ്ങിയതായും ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐ.എം.ഡി) അറിയിച്ചു. മാര്‍ച്ച്‌ 20ന് ന്യൂനമര്‍ദം കൂടുതല്‍ ശക്തി പ്രാപിക്കും. മാര്‍ച്ച്‌ 21ന് ചുഴലിക്കാറ്റായി മാറുമെന്നും ഐ.എം.ഡി മുന്നറിയിപ്പ് നല്‍കി. ആസാനി എന്നാണ് പുതിയ ചുഴലിക്കാറ്റിന് നല്‍കിയിരിക്കുന്ന പേര്. ശ്രീലങ്കയാണ് പേര് നിര്‍ദേശിച്ചത്.മാര്‍ച്ച്‌ 22 ന് ആസാനി ബംഗ്ലാദേശ്-വടക്കന്‍ മ്യാന്‍മര്‍ തീരത്തെത്തും. ആന്‍ഡമാന്‍ തീരത്ത് ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

Related News