Loading ...

Home Europe

വിയന്ന യൂണിവേഴ്സിറ്റി മെഡിക്കല്‍ പ്രവേശന പരിക്ഷയില്‍ ഹര്‍ഷ പൂവേലിക്ക് മൂന്നാം റാങ്ക്

വിയന്ന∙ ഓസ്ട്രിയയിലെ മെഡിക്കല്‍ പ്രവേശന പരിക്ഷാ ഫലം പ്രസിദ്ധീകരിച്ചു. വിയന്ന യൂണിവേഴ്സിറ്റി നടത്തിയ പ്രവേശന പരീക്ഷയില്‍ മലയാളി വിദ്യാര്‍ത്ഥിനിക്ക് മൂന്നാം റാങ്ക് ലഭിച്ചു. വിയന്നയില്‍ പരീക്ഷയെഴുതിയ 6,910 പേരെ പിന്തള്ളിയാണ് ഹര്‍ഷ പൂവേലി മൂന്നാം സ്ഥാനം കരസ്ഥമാക്കിയത് .ഈ വര്‍ഷത്തെ അപേക്ഷകരുടെ എണ്ണം 2014 നേക്കാള്‍ 11 ശതമാനം കൂടുതലായിരുന്നു. വിയന്ന മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലെ 740 സീറ്റുകളിലേക്ക് 6,912 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. ഇന്‍സ്ബ്രൂക്കില്‍ 400 സീറ്റുകളിലെക്ക് 3493 പേരും ഗ്രാസ്സില്‍ 360 സീറ്റിലേക്ക് 3,039 പേരും, ലിന്‍സ്സില്‍ ആകെയുള്ള 60 സീറ്റിലേക്ക് 597 പേരും പ്രവേശന പരീക്ഷയെഴുതി.ഓസ്ട്രിയയിലെ മെഡിക്കൽ എൻട്രന്‍സിന് 14,041 പേര്‍ പരീക്ഷയെഴുതി . ആകെ 1,560 സീറ്റുകളാണ് രാജ്യത്തെ 4 യൂണിവേഴ്സിറ്റികളിലായി ഒഴിവുണ്ടായിരുന്നത്. ജൂലൈ ആദ്യവാരം നടന്ന പ്രവേശന പരീക്ഷയില്‍ ഒരു സീറ്റില്‍ 10 പേര്‍ എന്ന കണക്കിലാണ് പരീക്ഷ എഴുതിയത്. ആകെയുള്ള 1 560 സീറ്റുകളിലേക്ക് 14 041 അപേക്ഷകരാണ് പരീക്ഷയെഴുതിയത് .രാജ്യത്ത് ആകെയുള്ള 1,560 സീറ്റുകളില്‍ 75 ശതമാനം ഓസ്ട്രിയന്‍ വിദ്യാര്‍ഥികള്‍ക്കും 20 ശതമാനം സീറ്റുകള്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ളവര്‍ക്കും 5 % യൂറോപ്യന്‍ ഇക്കണോമിക് ഏരിയ, നോര്‍വേ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കും ആയാണ് നിജപ്പെടുത്തിയിരിക്കുന്നത്. പഠനത്തോടൊപ്പം ക്ലാസ്സിക്കല്‍ നൃത്തവും മനസ്സില്‍ താലോലിക്കുന്ന ഹര്‍ഷക്ക് ക്ലാസ്സിക്കല്‍ നൃത്തത്തിനു ധാരാളം സമ്മാനങ്ങള്‍ ലഭിച്ചിട്ടുണ്ട്.ഓസ്ട്രിയയിലെ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഈ വര്‍ഷം സ്സ്യൂദ് ടിറോളില്‍ നടന്ന 41-ാമത് ദേശീയ കെമിസ്ട്രി ഒളിംപിക്സില്‍ വിയന്ന സേക്രട്ട് ഹാര്‍ട്ട് സ്കൂള്‍ വിദ്യാര്‍ഥിനിയായ ഹര്‍ഷ പൂവേലിക്കാണ് വെങ്കലം ലഭിച്ചത്. കൂടാതെ ഈ വര്‍ഷത്തെ പ്ലസ് ടു വിദ്യാര്‍ഥികളുടെ പ്രബന്ധ അവതരണത്തില്‍ അലുമിനിയം മനുഷ്യ ശരീരത്തില്‍ ഉണ്ടാക്കുന്ന അപകടങ്ങളെപ്പറ്റി ഹര്‍ഷ തയാറാക്കിയ പ്രബന്ധത്തിന് ഓസ്ട്രിയന്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പരിസ്ഥിതി അവാര്‍ഡും ഹര്‍ഷയെ തേടിയെത്തി .നെടുമ്പാശ്ശേരി നായത്തോട് പൂവേലി പരേതരായ ദേവസ്സിയുടെയും മറിയത്തിന്റെയും മകനായ പോള്‍ പൂവേലിയുടെയും, കോതമംഗലം തട്ടേക്കാട്‌ വെളിയല്‍ചാലില്‍ മോളിയുടെയും രണ്ടാമത്തെ മകളാണ് ഹര്‍ഷ. ബ്രിട്ടന്‍ യൂണിവേഴ്സിറ്റിയില്‍ മൂന്നാം വര്‍ഷ ഫാര്‍മസി വിദ്യാര്‍ഥിനിയായ ദീപ്തി ഏക സഹോദരിയാണ്.

വാർത്ത∙ഷിജി ചീരംവേലിൽ

Related News