Loading ...

Home National

ജമ്മുവില്‍ ഇന്ന് സിആര്‍പിഎഫിന്റെ 83-ാമത് റൈസിംഗ് ഡേ പരേഡ്:അമിത് ഷാ പങ്കെടുത്തു

ഡല്‍ഹി:ഇന്ന് ജമ്മുവില്‍ നടക്കുന്ന സെന്‍ട്രല്‍ റിസര്‍വ് പോലീസ് സേനയുടെ (സിആര്‍പിഎഫ്) 83-ാമത് റൈസിംഗ് ഡേ പരേഡില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുത്തു. ഇതാദ്യമായാണ് സിആര്‍പിഎഫ് ദേശീയ തലസ്ഥാനത്തിന് പുറത്ത് റൈസിംഗ് ഡേ ആഘോഷിക്കുന്നത്.അമര്‍നാഥ് യാത്രയുടെ മുന്നോടിയായുള്ള സുരക്ഷാ ക്രമീകരണങ്ങളും നിര്‍ദിഷ്ട നിയമസഭാ തിരഞ്ഞെടുപ്പുകളും കേന്ദ്ര ആഭ്യന്തരമന്ത്രി അവലോകനം ചെയ്യുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു.അതേസമയം, കഴിഞ്ഞ അഞ്ച് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഷാ ജമ്മുവില്‍ എത്തുന്നത്. നേരത്തെ അഞ്ച് ദിവസം ജമ്മു കശ്മീരില്‍ സന്ദര്‍ശനം നടത്തിയിരുന്നു.

Related News