Loading ...

Home International

റഷ്യന്‍ ടെലിവിഷന്‍ ചാനലായ ആര്‍.ടിയുടെ ലൈസന്‍സ് ബ്രിട്ടന്‍ റദ്ദാക്കി

ലണ്ടന്‍: റഷ്യന്‍ ടെലിവിഷന്‍ ചാനലായ ആര്‍.ടിയുടെ ലൈസന്‍സ് ബ്രിട്ടന്‍ റദ്ദാക്കി.യുക്രൈൻ യുദ്ധത്തില്‍ പക്ഷപാതപരമായി റിപ്പോര്‍ട്ടുകള്‍ നല്‍കുന്നുവെന്ന ആശങ്കയുയര്‍ന്നതിനെ തുടര്‍ന്നാണ് നടപടി.ആര്‍.ടി റഷ്യയുടെ യുക്രൈൻ അധിനിവേശം സംബന്ധിച്ച്‌ നല്‍കിയ വാര്‍ത്തകളെ കുറിച്ച്‌ ബ്രിട്ടീഷ് മീഡിയ റെഗുലേറ്റര്‍(ഒഫ്കോം) അന്വേഷണം നടത്തി. വാര്‍ത്തകള്‍ ആശങ്കാജനകമാണെന്നും റിപ്പോര്‍ട്ട് നല്‍കി. വാര്‍ത്തകള്‍ നല്‍കുന്നതില്‍ പക്ഷപാതിത്വം പാടില്ലെന്ന നിയമം ലംഘിച്ചതിന് ആര്‍.ടി മുൻപ് രണ്ടുലക്ഷം പൗണ്ട് പിഴയൊടുക്കിയിരുന്നു.റഷ്യന്‍ സര്‍ക്കാരാണ് ആര്‍.ടിക്ക് സാമ്പത്തിക സഹായം നല്‍കുന്നത്. ബ്രിട്ടീഷ് മീഡിയ റെഗുലേറ്റര്‍ സര്‍ക്കാരിന്റെ ഉപകരണമാണെന്ന് ആര്‍.ടി ആരോപിച്ചു.

Related News