Loading ...

Home International

ഇന്ത്യന്‍ വംശജന്‍ പുനീത് തല്‍വാര്‍ മൊറോക്കോയിലെ പുതിയ യു. എസ് അംബാസഡര്‍

വാഷിംഗ്ടണ്‍: ഇന്ത്യന്‍ വംശജനായ പുനീത് തല്‍വാറിനെ മൊറോക്കോ അംബാസഡറായി യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ വെള്ളിയാഴ്ച പ്രഖ്യാപിച്ചു.
റിപ്പബ്ലിക് ഓഫ് ട്രിനിഡാഡ് ആന്‍ഡ് ടുബാഗോയിലെ അംബാസഡറായി കാന്‍ഡേസ് ബോണ്ട്, ഖത്തറിലെ സ്‌റ്റേറ്റ് അംബാസഡറായി ടിമ്മി ഡേവിസ്, വിദ്യാഭ്യാസ വകുപ്പ് അസിസ്റ്റന്റ് സെക്രട്ടറിയായി നാസര്‍ പേദാര്‍, നാഷനല്‍ കൗണ്‍സില്‍ ഓണ്‍ ആര്‍ട്‌സ് അംഗമായി മൈക്കല്‍ ലോംബാര്‍ഡോ എന്നിവരും മറ്റ് നോമിനേഷനുകളില്‍ ഉള്‍പ്പെടുന്നു.പുനീത് തല്‍വാര്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ്, വൈറ്റ് ഹൗസ്, യുനൈറ്റഡ് സ്റ്റേറ്റ്സ് സെനറ്റ് എന്നിവയില്‍ മുതിര്‍ന്ന ദേശീയ സുരക്ഷാ, വിദേശ നയ പദവികള്‍ വഹിച്ചിട്ടുണ്ട്. നിലവില്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റില്‍ സീനിയര്‍ അഡ്വൈസറാണ്.മുൻപ്, പൊളിറ്റിക്കല്‍-മിലിറ്ററി അഫയേഴ്‌സ് അസിസ്റ്റന്റ് സ്റ്റേറ്റ് സെക്രട്ടറി, പ്രസിഡന്റിന്റെ സ്‌പെഷ്യല്‍ അസിസ്റ്റന്റ്, നാഷനല്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ സീനിയര്‍ ഡയറക്ടര്‍, യുനൈറ്റഡ് സ്റ്റേറ്റ്‌സ് സെനറ്റിലെ ഫോറിന്‍ റിലേഷന്‍സ് കമ്മിറ്റിയില്‍ സീനിയര്‍ പ്രൊഫഷനല്‍ സ്റ്റാഫ് അംഗം എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Related News