Loading ...

Home International

സമുദ്രമേഖലയിലെ ചൈനയുടെ കടന്നുകയറ്റവും അനിയന്ത്രിത മത്സ്യബന്ധനവും; ആഗോള ഭീഷണിയെന്ന് റിപ്പോര്‍ട്ട്

ബീജിംഗ്: സമുദ്രമേഖലയിലെ ചൈനയുടെ കടന്നുകയറ്റവും അനിയന്ത്രിതമായ മത്സ്യ ബന്ധനവും ആഗോള ഭീഷണിയെന്ന് റിപ്പോര്‍ട്ട്.'സിംങ്ക് ഓര്‍ സ്വിം: ഫ്യൂച്ചര്‍ ഓഫ് ഫിഷറീസ് ഇന്‍ ഈസ്റ്റ് ആന്റ് സൗത്ത് ചൈനാ സീ' എന്ന റിപ്പോര്‍ട്ടിലാണ് ചൈനയുടെ കടുത്ത അനീതിയും പ്രകൃതി ചൂഷണവും വിശദമാക്കുന്നത്. ആഗോളതലത്തിലെ തന്നെ സമുദ്ര മേഖലയിലെ അമൂല്യവിഭവങ്ങളടക്കം നശിപ്പിക്കുന്ന മത്സ്യബന്ധനമാണ് ചൈനയുടെ പടുകൂറ്റന്‍ കപ്പലുകള്‍ നടത്തുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്.2021ല്‍ തന്നെ കടന്നുകയറ്റത്തിലും സമുദ്രമേഖലയിലെ ചൂഷണത്തിലും ചൈനയാണ് മുന്‍പില്‍. 152 സമുദ്രതീര രാജ്യങ്ങളെക്കുറിച്ചുള്ള പഠനത്തില്‍ അനധികൃത സമുദ്രവിഭവ ചൂഷണം, അനുമതിയില്ലാത്ത കടന്നുകയറ്റം, അനിയന്ത്രിത മത്സ്യബന്ധനം എന്നിവയാണ് റിപ്പോര്‍ട്ടിലുള്ളത്. ഏറെ അപകടമായി ചൂണ്ടിക്കാട്ടപ്പെടുന്നത് ചൈനയുടെ വാണിജ്യ തന്ത്രങ്ങളാണ്. ചൈന സഹായം നല്‍കിയിട്ടുള്ള എല്ലാ രാജ്യങ്ങളുടേയും സമുദ്രാതിര്‍ത്തി കളില്‍ ചൈനയുടെ പടുകൂറ്റന്‍ മത്സ്യബന്ധന കപ്പലുകള്‍ നങ്കൂരമിട്ടാണ് മത്സ്യബന്ധനം നടത്തുന്നത്.

Related News