Loading ...

Home International

ബ്രി​ട്ട​ന്‍റെ സ്കൈ '​സേ​ബ​ര്‍' വ്യോ​മ​പ്ര​തി​രോ​ധ സം​വി​ധാ​നം പോ​ള​ണ്ടി​ല്‍ സ്ഥാ​പി​ക്കും

വാ​ര്‍​സോ: പോ​ള​ണ്ടി​ല്‍ ബ്രി​ട്ട​ന്‍റെ സ്കൈ '​സേ​ബ​ര്‍' വ്യോ​മ​പ്ര​തി​രോ​ധ സം​വി​ധാ​നം സ്ഥാ​പി​ക്കും.റ​ഷ്യ​യി​ല്‍ നി​ന്നു സം​ര​ക്ഷ​ണം നൽകാ​നാ​ണി​തെ​ന്ന് പോ​ള​ണ്ട് സ​ന്ദ​ര്‍​ശി​ച്ച ബ്രി​ട്ടീ​ഷ് പ്ര​തി​രോ​ധ​മ​ന്ത്രി ബെ​ന്‍ വാ​ള​സ് അ​റി​യി​ച്ചു.ഇതോടൊപ്പം നൂ​റു ബ്രി​ട്ടീ​ഷ് പ​ട്ടാ​ള​ക്കാ​രെ​യും വി​ന്യ​സി​ക്കും. ബ്രി​ട്ട​ന്‍ വി​ക​സി​പ്പി​ച്ച അ​ത്യാ​ധു​നി​ക സേ​ബ​ര്‍ സം​വി​ധാ​ന​ത്തി​നു ശ​ബ്ദ​വേ​ഗ​ത്തി​ല്‍ ച​ലി​ക്കു​ന്ന ടെ​ന്നീ​സ് ബോ​ളി​നെ വ​രെ വെ​ടി​വ​ച്ചി​ടാ​ന്‍ ക​ഴി​യു​മെ​ന്നാ​ണു പ​റ​യു​ന്ന​ത്. റ​ഷ്യ​യു​ടെ മി​സൈ​ലു​ക​ളും വി​മാ​ന​ങ്ങ​ളും നേ​രി​ടാ​നു​ള്ള ശ​ക്തി ഇ​തി​ലൂ​ടെ പോ​ള​ണ്ടി​നു ല​ഭി​ക്കും.റ​ഷ്യ​യു​ടെ യുക്രൈൻ അ​ധി​നി​വേ​ശ​ത്തി​നു പി​ന്നാ​ലെ പോ​ള​ണ്ട് ഉ​ള്‍​പ്പെ​ടു​ന്ന നാ​റ്റോ​യു​ടെ കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ല്‍ പ്ര​തി​രോ​ധം ശ​ക്തി​പ്പെ​ടു​ത്താ​ന്‍ തു​ട​ങ്ങി​യി​ട്ടു​ണ്ട്. പോ​ള​ണ്ടി​ന് റ​ഷ്യ​യു​മാ​യി അ​തി​ര്‍​ത്തി​യു​ണ്ട്. പോ​ള​ണ്ടും ബ്രി​ട്ട​നും നാ​റ്റോ​യി​ല്‍ അം​ഗ​മാ​ണ്.

Related News