Loading ...

Home International

ഇറാഖിലേക്ക് പോയ യുഎഇ ചരക്ക് കപ്പല്‍ കടലില്‍ മുങ്ങി; കപ്പലില്‍ ഇന്ത്യക്കാരും

ദുബൈ:ഗള്‍ഫ് തീരത്ത് യുഎഇ ചരക്ക് കപ്പല്‍ മുങ്ങി. ഇറാന്‍ തീരത്തോട് ചേര്‍ന്നാണ് അപകടം നടന്നത്.മോശം കാലാവസ്ഥയെ തുര്‍ന്നാണ് കപ്പല്‍ മുങ്ങിയത്. മുപ്പതു പേരാണ് കപ്പലില്‍ ഉണ്ടായിരുന്നത്. ഇറാഖിലേക്ക് കാറുകളുമായി പോയ കപ്പലാണ് അപകടത്തില്‍പ്പെട്ടത്. കപ്പലില്‍ ഇന്ത്യക്കാരുമുണ്ടാിയിരുന്നു.
സലിം അല്‍ മക്കറാനി കാര്‍ഗോ ഗ്രൂപ്പിന്റെ അല്‍ സലാമി 6 കപ്പലാണ് മുങ്ങിയത്. കൊടുങ്കാറ്റിനെ തുടര്‍ന്ന് കടല്‍ കലുഷിതമായെന്നും ഇതാണ് അപകടത്തിന് കാരണമെന്നും കപ്പലിലെ ക്യാപ്റ്റന്‍ നിസാര്‍ ഖദൗറ പറഞ്ഞു.അപകടത്തില്‍പ്പെട്ട കപ്പലില്‍ ഇന്ത്യക്കാരുമുണ്ടായിരുന്നു. പാകിസ്ഥാന്‍, സുഡാന്‍, ഉഗാണ്ട, ടാന്‍സാനിയ, എത്യോപ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരും കപ്പലിലുണ്ടായിരുന്നു. ഇറാന്‍ തുറമുഖമായ അസ്‌ലുവിയയ്ക്ക് മുപ്പത് മൈല്‍ അകലെയാണ് അപകടം നടന്നത്. പേര്‍ഷ്യന്‍ കടലിടുക്ക് പ്രധാനപ്പെട്ട കപ്പല്‍ ചാലാണ്. ഇവിടെ അപകടങ്ങളുണ്ടാകുന്നത് വിളരമാണ്. കാലാവസ്ഥ വ്യതിയാനത്തെ തുടര്‍ന്ന് കടല്‍ പ്രക്ഷുബ്ധമായതാണ് അപകട കാരണം.

Related News