Loading ...

Home National

അഴിമതികള്‍ അറിയിക്കാന്‍ പൗരന്മാര്‍ക്ക് ഹെല്പ്ലൈന്‍:നിര്‍ണായക തീരുമാനവുമായി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മന്‍

സംസ്ഥാനത്ത് അഴിമതി തടയുവാന്‍ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മന്‍. ഇക്കാര്യത്തില്‍ നിര്‍ണായക തീരുമാനവുമായി എത്തിയിരിക്കുകയാണ് അദ്ദേഹം.
അഴിമതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയിക്കുന്നതിനായി പൗരന്മാര്‍ക്ക് പുതിയൊരു സംവിധാനം നല്‍കുകയാണ് അദ്ദേഹം.
ലിറ്ററിന് അഞ്ച് രൂപ കൂട്ടണം, പാല്‍ വില വര്‍ധന ആവശ്യപ്പെട്ട് മില്‍മ അഴിമതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയിക്കാന്‍ ഒരു ഹെല്പ്ലൈന്‍ ആരംഭിക്കാനാണ് തീരുമാനം. പഞ്ചാബിന്റെ പതിനേഴാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് തൊട്ടടുത്ത ദിവസമാണ് പുതിയ പ്രഖ്യാപനം. മാര്‍ച്ച്‌ 23നായിരിക്കും ഈ അഴിമതി വിരുദ്ധ ഹെല്പ്ലൈന്‍ ആരംഭിക്കുന്നത്.ആരെങ്കിലും നിങ്ങളില്‍ നിന്ന് കൈക്കൂലി ആവശ്യപ്പെട്ടാല്‍, അവരുടെ വീഡിയോ ദൃശ്യമോ ഓഡിയോ ക്ലിപ്പോ റെക്കോഡ് ചെയ്ത് നല്‍കിയിരിക്കുന്നത് ഹെല്പ്ലൈന്‍ നമ്പറിലേക്ക് അയച്ചു തരണമെന്ന് അദ്ദേഹം വ്യക്തമാക്കി.

Related News