Loading ...

Home National

ഇന്ത്യ-ബംഗ്ലാദേശ് ട്രെയിന്‍ സര്‍വീസ് അടുത്തയാഴ്ച പുനഃരാരംഭിക്കും

ഇന്ത്യ-ബംഗ്ലാദേശ് ട്രെയിന്‍ സര്‍വീസ് പുനഃരാരംഭിക്കുന്നു. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കൊല്‍ക്കത്ത-ധാക്ക മൈത്രേയി, കൊല്‍ക്കത്ത-ഖുല്‍ന ബന്ധന്‍ പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസുകള്‍ അടുത്തയാഴ്ച മുതല്‍ പുനഃരാരംഭിക്കാന്‍ ഇന്ത്യന്‍ റെയില്‍വേ തീരുമാനിച്ചത്.ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായിട്ടാണ് ഈ തീരുമാനം.പെട്രാപോള്‍-ബെനാപോള്‍ അതിര്‍ത്തിയിലൂടെയും മറ്റ് റെയില്‍ ചെക്ക്പോസ്റ്റുകളിലൂടെയും ഇന്ത്യ-ബംഗ്ലാദേശ് വാണിജ്യ ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിച്ചു കഴിഞ്ഞു. "കൊല്‍ക്കത്ത സ്റ്റേഷനില്‍ നിന്ന് മാര്‍ച്ച്‌ 26 മുതല്‍ പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് ആരംഭിക്കാനാണ് ഞങ്ങള്‍ പദ്ധതിയിടുന്നത്. മൈത്രി, ബന്ധന്‍ എക്സ്പ്രസുകള്‍ പഴയ ഷെഡ്യൂള്‍ പ്രകാരം ധാക്കയിലേക്കും ഖുല്‍നയിലേക്കും സര്‍വീസ് നടത്തും," റെയില്‍വേ അധികൃതര്‍ പറഞ്ഞു.

Related News