Loading ...

Home National

ജി23 സംഘവുമായി ഹൈകമാന്‍ഡ് ചര്‍ച്ചക്ക്

ന്യൂഡല്‍ഹി: നേതൃമാറ്റം ആവശ്യപ്പെടുന്ന കോണ്‍ഗ്രസിലെ ജി23 സംഘത്തെ കേള്‍ക്കാന്‍ ഹൈകമാന്‍ഡ്. തിരുത്തല്‍വാദികള്‍ക്ക് നേതൃത്വം നല്‍കുന്ന ഗുലാം നബി ആസാദ് ഇന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയേക്കും.അതോടൊപ്പം വിമതരുമായി സംഭാഷണം നടത്താന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ ഹൈകമാന്‍ഡ് ചുമതലപ്പെടുത്തിയിട്ടുണ്ട്. ബുധനാഴ്ച രാത്രി ആസാദിന്റെ വസതിയില്‍ ഒത്തുകൂടിയ തിരുത്തല്‍വാദികള്‍ വ്യാഴാഴ്ച വീണ്ടും വിവിധ സമയങ്ങളിലായി യോഗം ചേര്‍ന്നു. പാര്‍ട്ടിയെ പിളര്‍ത്തുകയല്ല, പുനരുജ്ജീവിപ്പിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് നേതൃത്വത്തെ അറിയിക്കാനാണ് തിരുത്തല്‍സംഘം തീരുമാനിച്ചത്. ഇന്ത്യയെന്ന ആശയം നിലനില്‍ക്കുന്നതിന് ശക്തമായ കോണ്‍ഗ്രസ് ആവശ്യമാണെന്ന് സംഘം ഹൈകമാന്‍ഡിനെ ധരിപ്പിക്കും.അതേസമയം, തിരുത്തല്‍വാദി യോഗത്തില്‍ ആദ്യമായി പങ്കെടുത്ത ഹരിയാന മുന്‍മുഖ്യമന്ത്രി ഭൂപീന്ദര്‍സിങ് ഹൂഡ, രാഹുല്‍ ഗാന്ധിയെ കണ്ടു. ഹരിയാനയിലെ സംഘടന കാര്യങ്ങളാണ് ചര്‍ച്ച ചെയ്തതെന്നാണ് വിശദീകരണം. 

Related News