Loading ...

Home National

ജമ്മു കശ്മീരില്‍ വഖഫ് അധ്യക്ഷയായി ബിജെപി നേതാവ് ദരക്ഷന്‍ ആന്‍ഡ്രാബി ചുമതലയേറ്റു

ജമ്മു കശ്മീര്‍: വഖഫ് അധ്യക്ഷയായി ബിജെപിയുടെ വനിത നേതാവ് സ്ഥാനമേറ്റു. ബിജെപിയുടെ ദേശീയ കൗണ്‍സില്‍ അംഗമായ ഡോ ദരക്ഷന്‍ ആന്‍ഡ്രാബിയാണ് ചുമതലയേറ്റത്.ബുധനാഴ്ച ചേര്‍ന്ന യോഗത്തിലാണ് ദരക്ഷന്‍ ആന്‍ഡ്രാബിയെ ഐക്യകണ്‌ഠേനെ തിരഞ്ഞെടുത്തത്. വഖഫ് ബോര്‍ഡിനെ നയിക്കുന്ന ആദ്യ വനിത കൂടിയാണ് ഇവര്‍.
മത സ്ഥാപനങ്ങളില്‍ ആര്‍എസ്‌എസ് പ്രത്യയശാസ്ത്രം നടപ്പിലാക്കാനുള്ള കാവി പാര്‍ട്ടിയുടെ അടുത്ത നടപടിയുടെ ഭാഗമായാണ് ഈ നീക്കമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു.തന്റെ ഉത്തരവാദിത്തത്തില്‍ മതസ്ഥലങ്ങളുടേയും സ്ഥാപനങ്ങളുടേയും നിര്‍മ്മാണവും പരിപാലനവും മാത്രമല്ല ഉള്‍പ്പെടുന്നതെന്ന് തിരഞ്ഞെടുക്കപ്പെട്ട ശേഷം ദരക്ഷന്‍ ആന്‍ഡ്രാബി പ്രതികരിച്ചു.

Related News