Loading ...

Home International

കോവിഡ് കേസുകളുടെ വര്‍ധനയില്‍ ആശങ്ക രേഖപ്പെടുത്തി ലോകാരോഗ്യ സംഘടന

വാഷിങ്ടണ്‍: ലോകത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതില്‍ ആശങ്ക രേഖപ്പെടുത്തി ലോകാരോഗ്യസംഘടന. ചില രാജ്യങ്ങള്‍ ടെസ്റ്റുകളുടെ എണ്ണം കുറക്കുന്നതും പ്രതിസന്ധിയാവുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.
ഒരു മാസത്തോളം കേസുകളില്‍ കുറവ് രേഖപ്പെടുത്തിയതിന് ശേഷമാണ് വീണ്ടും രോഗികളുടെ എണ്ണം ഉയരാന്‍ തുടങ്ങിയത്. ദക്ഷിണകൊറിയ, ചൈന പോലുള്ള ​രാജ്യങ്ങളില്‍ കോവിഡ് രോഗികളുടെ എണ്ണം ഉയരുകയാണ്.ഒമിക്രോണും അതിന്റെ ഉപവ​കഭേദമായ BA.2 ആണ് നിലവിലുള്ള രോഗബാധക്ക് കാരണമെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍. പൊതുസ്ഥലങ്ങളില്‍ കോവിഡ് നിയന്ത്രണങ്ങള്‍ നീക്കിയതും രോഗികളുടെ എണ്ണം ഉയരാന്‍ കാരണമായിട്ടുണ്ടാകാമെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍. മഞ്ഞുപാളിയുടെ ഒരറ്റം മാത്രമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നതെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നു.
കുറഞ്ഞ നിരക്കിലുള്ള വാക്സിനേഷനുള്ള രാജ്യങ്ങളിലും രോഗികളുടെ എണ്ണം ഉയരാന്‍ സാധ്യതയുണ്ട്.കഴിഞ്ഞയാഴ്ചയുമായി താരതമ്യം ചെയ്യുമ്ബോള്‍ കോവിഡ് കേസുകളില്‍ എട്ട് ശതമാനം വര്‍ധനയുണ്ടായിട്ടുണ്ട്. 11 മില്യണ്‍ ആളുകള്‍ക്കാണ് കഴിഞ്ഞയാഴ്ച കോവിഡ് സ്ഥിരീകരിച്ചതെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.

Related News