Loading ...

Home International

മരിയോപോളിലെ തിയേറ്റര്‍ ഹൗസിംഗില്‍ 1000 ബോംബുകള്‍ വര്‍ഷിച്ച്‌ റഷ്യ, കുട്ടികള്‍ അടക്കം അപകടത്തില്‍

കീവ്: യുക്രൈനിലെ തുറമുഖ നഗരമായ മരിയോപോളില്‍ ബോംബുകള്‍ വര്‍ഷിച്ച്‌ റഷ്യ. പ്രധാന നഗരങ്ങളെ ലക്ഷ്യമിട്ടുള്ള റഷ്യയുടെ ആക്രമണം കടുപ്പിച്ചിരിക്കുകയാണ്.ആയിരം ബോംബുകളോളം റഷ്യ വര്‍ഷിച്ചെന്നാണ് റിപ്പോര്‍ട്ട്. മരിയോപോളിലെ തിയേറ്ററിലാണ് അതിശക്തമായ ബോംബ് റഷ്യ വര്‍ഷിച്ചത്. റഷ്യന്‍ ആക്രമണത്തെ യുക്രൈന്‍ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. ആയിരങ്ങളാണ് ഈ തിയേറ്ററിനുള്ളില്‍ അഭയം തേടിയിരുന്നത്. കുട്ടികള്‍ അടക്കം ഇതിനുള്ളില്‍ ഉണ്ട്. യുക്രൈനിലെ പ്രമുഖ നാടക തിയേറ്ററാണിത്. ഇതൊരിക്കലും തങ്ങള്‍ മറക്കില്ലെന്നും, വെറുതെ വിടില്ലെന്നും മരിയോപോള്‍ ഭരണകൂടം വ്യക്തമാക്കി

Related News