Loading ...

Home International

സൗദിയില്‍ സമുദ്രമലിനീകരണം തടയാന്‍ പദ്ധതിക്ക് തുടക്കം

യാംബു: സൗദിയില്‍ സമുദ്ര, ജല, പരിസ്ഥിതി മലിനീകരണം തടയാന്‍ ദേശീയ പരിസ്ഥിതി അനുവര്‍ത്തനകേന്ദ്രം നൂതന പദ്ധതിക്ക് തുടക്കംകുറിച്ചു.സമുദ്ര എണ്ണ മലിനീകരണം തടയുന്നതിനുള്ള നൂതന പദ്ധതി പ്രഖ്യാപനവും പരിശീലനവും തബൂക്ക് മേഖലയില്‍ കഴിഞ്ഞ ദിവസം നടന്നു. നാഷനല്‍ സെന്റര്‍ ഫോര്‍ എന്‍വയണ്‍മെന്റല്‍ കംപ്ലയന്‍സാണ് (എന്‍.സി.ഇ.സി) പരിപാടി ഒരുക്കിയത്. സമുദ്രത്തിന്റെയും തീരദേശ പരിസ്ഥിതിയുടെയും സുസ്ഥിര പരിപാലനവും കടല്‍ജലത്തിന്റെ ശുദ്ധപ്രകൃതി നിലനിര്‍ത്താനുമാണ് പുതിയ പദ്ധതികളുടെ ശാസ്ത്രീയമായ പരിശീലന പദ്ധതികള്‍ അധികൃതര്‍ കാര്യക്ഷമമാക്കാന്‍ ഒരുങ്ങുന്നത്. പദ്ധതിയുടെ പ്രഖ്യാപനത്തോടനുബന്ധിച്ച്‌ നടന്ന ചടങ്ങില്‍ അമ്പതിലധികം സര്‍ക്കാര്‍ സ്ഥാപനങ്ങളുമായി സഹകരിച്ച്‌ വിവിധ പ്രസന്റേഷനുകള്‍ അവതരിപ്പിച്ചു. റെസ്പോണ്‍സ് ഏഴ് എന്ന പേരിലായിരുന്നു പരിപാടി.രാജ്യത്തെ ജലാശയങ്ങള്‍ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട വിവിധ നിയമനടപടികള്‍ കാര്യക്ഷമമാക്കാനും മലിനീകരണം പൂര്‍ണമായും തടയാനും വിവിധ ആസൂത്രണ പരിപാടികളാണ് അധികൃതര്‍ കൂടുതല്‍ ഊര്‍ജിതമാക്കാനൊരുങ്ങുന്നത്. സമുദ്രമലിനീകരണം നടത്തിയാല്‍ കുറ്റക്കാര്‍ക്ക് വന്‍ പിഴയാണ് ലഭിക്കുക. കപ്പലുകള്‍ പരിശോധിക്കാനും അന്താരാഷ്ട്ര സമുദ്ര കരാറുകളും നിയമങ്ങളും പാലിക്കുന്നത് ഉറപ്പുവരുത്താനും സൗദി തുറമുഖ അതോറിറ്റിയുമായും പൊതുഗതാഗത അതോറിറ്റിയുമായും ദേശീയ പരിസ്ഥിതി അനുവര്‍ത്തന കേന്ദ്രം സംയുക്ത പദ്ധതികള്‍ ആവിഷ്‌കരിക്കാനും പരിപാടിയില്‍ പ്രഖ്യാപിച്ചു.
എന്‍.സി.ഇ.സി എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ അലി അല്‍ ഗംദിയുടെയും പ്രമുഖമായ പൊതു-സ്വകാര്യ മേഖല സ്ഥാപന മേധാവികളുടെയും സാന്നിധ്യത്തില്‍ തബൂക്ക് മേഖലയുടെ അണ്ടര്‍ സെക്രട്ടറി മുഹമ്മദ് അല്‍ ഹഖ്ബാനിയാണ് പരിപാടി ഉദ്‌ഘാടനം ചെയ്തത്.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ രാജ്യത്തെ കിഴക്കന്‍ മേഖലയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രത്യേക പരിശീലന പരിപാടി ഒരുക്കിയിരുന്നു. 500ലധികം പേര്‍ പങ്കെടുത്ത പരിപാടിയില്‍ ആധുനിക ശാസ്ത്ര സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തിയിരുന്നു. കടലിലെ എണ്ണച്ചോര്‍ച്ചയുടെയും മലിനീകരണമുണ്ടാകുന്ന പ്രദേശങ്ങളുടെയും സ്ഥലങ്ങള്‍ നിരീക്ഷിക്കാന്‍ ഡ്രോണുകള്‍ ഉപയോഗിക്കാന്‍ പ്രത്യേക പരിശീലനക്കളരിയും വൈവിധ്യമാര്‍ന്ന സമുദ്ര അറിവുകള്‍ കോര്‍ത്തിണക്കി പ്രദര്‍ശനവും എന്‍.സി.à´‡.സി തബൂക്കില്‍ നടത്തിയ പരിപാടിയോടനുബന്ധിച്ച്‌ സംഘടിപ്പിച്ചിരുന്നു. 

Related News