Loading ...

Home National

അദാനിയെ പിന്നിലാക്കി അംബാനി; വീണ്ടും ഏഷ്യയിലെ ഏറ്റവും വലിയ ധനികന്‍ മുകേഷ് അംബാനി

മുംബൈ: വീണ്ടും ഏഷ്യയിലെ ഏറ്റവും വലിയ ധനികനായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി. 2022 ഹുറൂണ്‍ ലിസ്റ്റ് പ്രകാരം, നിലവില്‍ ഏഷ്യയിലെ ഏറ്റവും ധനികന്‍ അംബാനിയാണ്.അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിയാണ് തൊട്ടുപിന്നില്‍.കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് അംബാനിയുടെ ആസ്തിയില്‍ 24 ശതമാനത്തിന്റെ വളര്‍ച്ചയുണ്ടായി. 20 ബില്യണ്‍ ഡോളറാണ് 2021ല്‍ അംബാനി നേടിയത്. ഇതോടെ, 103 ബില്യണ്‍ ഡോളറിന്റെ ആസ്തി അംബാനിയ്‌ക്കുണ്ടെന്നാണ് ഹുറൂണ്‍ റിച്ച്‌ ലിസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.
അതേസമയം, അദാനിയുടെ ആസ്തി ഒരു വര്‍ഷം കൊണ്ട് 49 ബില്യണ്‍ ഡോളറായി വര്‍ദ്ധിച്ചു. കഴിഞ്ഞ പത്ത് വര്‍ഷക്കാലത്തിനിടെ അദാനിയുടെ സമ്പാദ്യത്തില്‍ 400 ശതമാനത്തിന്റെ വളര്‍ച്ചയാണുണ്ടായതെന്നും ഹുറൂണ്‍ റിച്ച്‌ ലിസ്റ്റ് വ്യക്തമാക്കുന്നു. മുന്‍പ് ബ്ലൂംസ്‌ബെര്‍ഗിന്റെയും ഫോര്‍ബ്‌സ് മാസികയുടെയും കണക്കുകള്‍ പ്രകാരം ഏഷ്യയിലെ ഏറ്റവും വലിയ ധനികന്‍ ഗൗതം അദാനിയായിരുന്നു. എന്നാല്‍ പുതിയ കണക്കുകള്‍ പുറത്ത് വരുമ്പോള്‍, അദാനിയെ അംബാനി കടത്തിവെട്ടി.
റിയല്‍ എസ്‌റ്റേറ്റ് സ്ഥാപനമായ എം3എമ്മുമായി ചേര്‍ന്ന് ഗവേഷണ പ്ലാറ്റ്‌ഫോമായ ഹുറൂണാണ് റിച്ച്‌ ലിസ്റ്റ് തയ്യാറാക്കിയത്. 2,557 കമ്പനികളില്‍ നിന്നും 69 രാജ്യങ്ങളില്‍ നിന്നുമായി 3,381 ശതകോടീശ്വരന്മാരാണ് പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

Related News