Loading ...

Home International

വനിത ലോകകപ്പില്‍ ഇന്ത്യക്ക് വീണ്ടും തോല്‍വി

വനിത ലോകകപ്പില്‍ ഇന്ത്യക്ക് വീണ്ടും തോല്‍വി. നിലവിലെ ലോക ചാംബ്യന്മാരായ ഇം​ഗ്ലണ്ടാണ് ഇന്ത്യയെ തകര്‍ത്തത്.
നാല് വിക്കറ്റിനായിരുന്നു ഇം​ഗ്ലണ്ടിന്റെ വിജയം. സ്കോര്‍: ഇന്ത്യ-134/10, ഇം​ഗ്ലണ്ട്-136/6. ന്യൂസീലന്‍ഡിലെ മൗണ്ട് മാ​ഗനൂയിയില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടമായ ഇന്ത്യ ബാറ്റിങ്ങിന് ഇറങ്ങുകയായിരുന്നു. ഇന്ത്യന്‍ പെണ്‍പടയെ ഒരു ഘട്ടത്തില്‍ പോലും നിലയുറപ്പിക്കാന്‍ അനുവദിക്കാതെ ഇം​ഗ്ലീഷ് ബൗളര്‍മാര്‍ പന്തെറിഞ്ഞു. 35 റണ്‍സ് നേടിയ സ്മൃതി മന്ദാനയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. റിച്ച ഘോഷ് 33 റണ്‍സ് നേടി. ഇവര്‍ക്ക് പുറമെ മറ്റ് രണ്ട് താരങ്ങള്‍ കൂടി മാത്രമാണ് ഇന്ത്യന്‍ നിരയില്‍ നിന്ന് രണ്ടക്കം കടന്നത്. നാല് വിക്കറ്റ് വീഴ്ത്തിയ ഷാര്‍ലോറ്റ് ഡീനാണ് ഇന്ത്യയെ തകര്‍ത്തത്.
മറപുടി ബാറ്റിങ്ങിനിറങ്ങിയ ഇം​ഗ്ലണ്ടിലെ തുടക്കത്തില്‍ ഞെട്ടിക്കാന്‍ ഇന്ത്യക്കായി. സ്കോര്‍ബോര്‍ഡില്‍ നാല് റണ്‍സ് മാത്രമുള്ളപ്പോഴേക്കും ടാമി ബ്യൂമോണ്ട്, ഡാനിയേല വാട്ട് എന്നീ ഓപ്പണര്‍മാരെ ഇന്ത്യ പുറത്താക്കി. പിന്നീട് ക്യാപറ്റന്‍ ഹീതര്‍ നൈറ്റും നതാലി സൈവറും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 65 റണ്‍സ് കൂട്ടുകെട്ട് നേടിയത് ഇം​ഗ്ലണ്ടിന് തുണയായി. നൈറ്റ് 53 റണ്‍സോടെ പുറത്താകാതെ നിന്നു. ഇന്ത്യക്കായി മേഘ്ന സിങ് മൂന്ന് വിക്കറ്റ് വീഴ്ത്തി.

Related News