Loading ...

Home Gulf

ലോകകപ്പ് 2022: സാമ്പത്തിക നേട്ടമുണ്ടാക്കാന്‍ ഒമാനും ഖത്തറും

മസ്കത്ത്: ഖത്തര്‍ തൊഴില്‍മന്ത്രി ഡോ. അലി സഈദ് സമീഖ് അല്‍ മര്‍റി, മന്ത്രിമാരുടെ കൗണ്‍സില്‍ ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദ് ബിന്‍ മഹ്മൂദ് അല്‍ സഈദുമായി കൂടിക്കാഴ്ച നടത്തി.സുല്‍ത്താന്‍ ഹൈതം ബിന്‍ ത്വാരിഖിനുള്ള ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുടെ ആശംസ കൂടിക്കാഴ്ചയില്‍ കൈമാറി. ഇരുരാജ്യങ്ങളും തമ്മിലുള്ള മികച്ച ബന്ധത്തെ കുറിച്ച്‌ യോഗം ചര്‍ച്ച ചെയ്തു.മാനവ വിഭവശേഷി വികസനം, പരിശീലനം, സാങ്കേതിക മേഖലകളിലെ വൈദഗ്ധ്യം കൈമാറ്റം എന്നീ മേഖലകളിലെ സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങളും യോഗം അവലോകനം ചെയ്തു.ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പുവെച്ച കരാറുകളും ധാരണപത്രങ്ങളും സജീവമാക്കുന്നതിനെക്കുറിച്ചും ചര്‍ച്ച ചെയ്തു. ലോകകപ്പ് 2022ല്‍നിന്നുള്ള സാമ്പത്തികനേട്ടം പരമാവധി പ്രയോജനപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങളും പ്രാദേശികവും അന്തര്‍ദേശീയവുമായ നിരവധി വിഷയങ്ങളും അവലോകനം ചെയ്തു. ജോലികള്‍ പ്രാദേശികവത്കരിക്കുന്നതിലും തൊഴില്‍സുരക്ഷയിലെ ഒമാനി അനുഭവം പ്രയോജനപ്പെടുത്താന്‍ കൂടിക്കാഴ്ച ഉപകാരപ്പെട്ടെന്ന് ഖത്തര്‍ തൊഴില്‍ മന്ത്രി ഡോ. അലി സഈദ് സമീഖ് അല്‍ മര്‍റി പറഞ്ഞു. തൊഴില്‍ മന്ത്രി ഡോ. മഹദ് സഈന് ബാ ഒവൈന്‍, ഒമാനിലെ ഖത്തര്‍ അംബാസഡര്‍ ഷെയ്ഖ് ജാസിം അബ്ദുല്‍ റഹ്മാന്‍ അല്‍ താനി എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

Related News