Loading ...

Home National

ക്രൂഡ് ഓയിലിന്റെ വില 30 ശതമാനം കുറഞ്ഞു

ന്യൂഡല്‍ഹി: ക്രൂഡോയില്‍ വില 100 ഡോളറില്‍ താഴെ. മാര്‍ച്ച്‌ 7 ന് ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 139 ഡോളറിലെത്തിയതിന് ശേഷം ക്രൂഡ് ഓയിലിന്റെ വില ഏകദേശം 30 ശതമാനം കുറഞ്ഞതിനാല്‍ പെട്രോളിന്റെയും ഡീസലിന്റെയും വില ഉയര്‍ന്നേക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.എങ്കിലും, രാജ്യാന്തര വിപണിയിലെ വില സര്‍ക്കാര്‍ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണ്.മാര്‍ച്ച്‌ 1 ന് ശേഷം ആദ്യമായി അന്താരാഷ്ട്ര എണ്ണ വില ചൊവ്വാഴ്ച ബാരലിന് 100 ഡോളറിന് താഴെയായെങ്കിലും പൊതുമേഖലാ എണ്ണ കമ്പനികള്‍ വില വര്‍ധിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. വരുമാന നഷ്ടം ലിറ്ററിന് 5 മുതല്‍ 7 രൂപ വരെയാണെന്നാണ് എണ്ണ കമ്പനികള്‍ പറയുന്നത്.

Related News