Loading ...

Home National

മോദിയെ പുറത്താക്കുകയാണ് ലക്ഷ്യം, നടക്കുന്നത് കഴുതപ്പന്തയം- രാംജഠ്മലാനി

ന്യൂഡല്‍ഹി: കര്‍ണാടക തിരഞ്ഞെടുപ്പിന് ശേഷം നടക്കുന്ന രാഷ്ട്രീയ നാടകങ്ങളില്‍ നിലപാട് വ്യക്തമാക്കി മുതിര്‍ന്ന അഭിഭാഷകന്‍ രാം ജഠ്മലാനി. ഒരേയൊരു ലക്ഷ്യം മാത്രമേ ഇനി തനിക്ക് ബാക്കിയുള്ളൂ. അത് പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുറത്താക്കുകയാണ്- രാം ജഠ്മലാനി പറഞ്ഞു. കര്‍ണാടകയില്‍ നടക്കുന്നത് കുതിരപ്പന്തയമല്ല കഴുതപ്പന്തയമാണെന്നും അദ്ദേഹം പറഞ്ഞു.

കര്‍ണാടകയില്‍ ഭൂരിപക്ഷം പേരുടെ സഖ്യത്തെ മാറ്റി നിര്‍ത്തി ഭൂരിപക്ഷം തികക്കാത്ത ബി.ജെ.പിക്ക് അവസരം നല്‍കിയ ഗവര്‍ണര്‍ വാജുഭായി വാലയുടെ നടപടിക്കെതിരെ ശക്തമായ ഭാഷയിലാണ് അദ്ദേഹം രംഗത്തു വന്നത്. ഇതുപോലൊരു മണ്ടത്തരം ചെയ്യാന്‍ ബി.ജെ.പി എന്താണ് ഗവര്‍ണറോട് പറഞ്ഞത്. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഗവര്‍ണറുടെ അനുമതി എല്ലാരും കാണെ അഴിമതി നടത്താന്‍ സാഹചര്യമൊരുക്കലാണ്- ജഠ്മലാനി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. 
 

ANI
✔
@ANI
 #WATCH Senior lawyer Ram Jethmalani speaks on Karnataka politics, says, 'What has BJP said to Guv, that he did such a stupid action? Order of Guv is open invitation to do corruption.' Jethmalani has approached SC against Karnataka Guv's invitation to Yeddyurappa for forming govt.

9:41 AM - May 17, 2018
933
638 people are talking about this
Twitter Ads info and privacy
മോദിയെ പുറത്താക്കുകയാണ് തന്റെ ലക്ഷ്യം. സുപ്രീംകോടതിയില്‍ തനിക്കുള്ള വിശ്വാസം ഇതുവരെ നഷ്ടപ്പെട്ടിട്ടില്ല- ജെഠ്മലാനി ഇന്ത്യാ ടുഡേക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഗവര്‍ണറുടെ നടപടിക്കെതിരെ അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചിരുന്നു. കോണ്‍ഗ്രസ് നഹര്‍ജി നല്‍കിയ ബെഞ്ചിനെ സമീപിക്കാന്‍ ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ആവശ്യപ്പെടുകയായിരുന്നു.

മുതിര്‍ന്ന അഭിഭാഷകനും നിയമവിദഗ്ധനുമായ ജേഠ്മലാനി ഔദ്യോഗിക ജീവിതം അവാനിപ്പിച്ച്‌ വിശ്രമത്തിലായിരുന്നു.

Courtsey: Mathrubhoomi

Related News