Loading ...

Home International

ഐഡഹോ- ടെക്‌സസിന് സമാനമായ ഗര്‍ഭഛിദ്ര നിരോധന ബില്‍ പാസാക്കുന്ന ആദ്യ സംസ്ഥാനം

ഐഡഹോ: ആറാഴ്ചവരെ പ്രായംവരുന്ന ശിശുക്കളെ ഗര്‍ഭഛിദ്രം വഴി ഇല്ലാതാക്കുന്നതിനെതിരേ ടെക്‌സസ് പാസാക്കിയ ബില്ലിനു സമാനമായി ഐഡഹോ സംസ്ഥാനവും ബില്‍ പാസാക്കി.ഐഡഹോ പ്രതിനിധിസഭ മാര്‍ച്ച്‌ 14-നാണ് എസ്ബി 1309 ബില്‍ വന്‍ ഭൂരിപക്ഷത്തോടെ പാസാക്കിയത്. 51 പേര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ 14 പേരാണ് ബില്ലിനെതിരേ വോട്ട് ചെയ്തത്. ആഴ്ചകള്‍ക്കുമുമ്പ് à´ˆ ബില്‍ സംസ്ഥാന സെനറ്റ് പാസാക്കിയിരുന്നു. റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍ ബ്രാഡ് ലിറ്റില്‍ ബില്ലില്‍ ഒപ്പുവയ്ക്കുന്നതോടെ നിയമം പ്രാബല്യത്തില്‍ വരും.അമേരിക്കയില്‍ ആറാഴ്ച ഗര്‍ഭഛിദ്ര നിരോധന ബില്‍ ആദ്യമായി പാസാക്കിയത് ടെക്‌സസ് സംസ്ഥാനമാണ്. കഴിഞ്ഞ സെപ്റ്റംബറില്‍ പാസാക്കിയ നിയമത്തിനെതിരേ സുപ്രീം കോടതി ഉള്‍പ്പടെ നിരവധി കോടതികളില്‍ കേസുകള്‍ നിലവിലുണ്ടായിരുന്നുവെങ്കിലും സംസ്ഥാനത്തിന് അനുകൂലമായ വിധിയാണ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ ഡിസംബറിലാണ് സുപ്രീംകോടതി ടെക്‌സസ് നിയമത്തിന് സാധുത നല്‍കിയത്. 
ടെക്‌സസ് നിയമത്തിന് സമാനമായ ബില്ലുകള്‍ അരിസോണ, ഒഹായോ, അലബാമ, മിസോറി തുടങ്ങിയ സംസ്ഥാനങ്ങളില്‍ പരിഗണനയിലാണ്. ഗര്‍ഭഛിദ്രത്തെ അനുകൂലിക്കുന്നവര്‍ ഇത് സ്ത്രീകളുടെ സ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റമായി ബില്ലിനെ ചിത്രീകരിക്കുമ്പോള്‍, മാതാവിന്റെ ഗര്‍ഭപാത്രത്തില്‍ വളരുന്ന കുഞ്ഞിന് ജനിക്കുവാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്ന് എതിര്‍ക്കുന്നവരും വാദിക്കുന്നു.

Related News