Loading ...

Home National

കോവിഡ് കാലത്ത് രാജ്യത്തെ ടൂറിസം മേഖലയില്‍ ജോലി നഷ്ടപ്പെട്ടത്; 21.5 ദശലക്ഷം പേര്‍ക്ക്

ഡൽഹി:2020ന്റെ തുടക്കത്തില്‍ രാജ്യത്തെ ബാധിച്ച കോവിഡ് മഹാമാരി രാജ്യത്തെ തൊഴില്‍ മേഖലയെ വലിയ തോതില്‍ തന്നെ ബാധിച്ചിട്ടുണ്ട്.പ്രധാനമായും ടൂറിസം വ്യവസായത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഏകദേശം 21.5 ദശലക്ഷം ആളുകള്‍ക്ക് ജോലി നഷ്ടപ്പെട്ടതായി കേന്ദ്ര ടൂറിസം മന്ത്രി ജി കിഷന്‍ റെഡ്ഡി പറഞ്ഞു. കോവിഡിന്റെ ഒന്നാം തരംഗത്തില്‍ രാജ്യത്തെ വിനോദസഞ്ചാരികളുടെ വരവ് 93 ശതമാനവും രണ്ടാം തരംഗത്തില്‍ 79 ശതമാനവും മൂന്നാം തരംഗത്തില്‍ 64 ശതമാനവും കുറഞ്ഞതായി മന്ത്രി പറഞ്ഞു.ടൂറിസത്തില്‍ കോവിഡിന്റെ ആഘാതത്തെക്കുറിച്ച്‌ നടത്തിയ പഠനമനുസരിച്ച്‌, ആദ്യ തരംഗത്തില്‍ 14.5 ദശലക്ഷം പേര്‍ക്കും രണ്ടാം തരംഗത്തില്‍ 5.2 ദശലക്ഷം പേര്‍ക്കും മൂന്നാം തരംഗത്തില്‍ 1.8 ദശലക്ഷം പേര്‍ക്കും തൊഴില്‍ നഷ്ടപ്പെട്ടതായി ലോക്സഭയിലെ ചോദ്യോത്തര വേളയില്‍ അദ്ദേഹം പറഞ്ഞു.കോവിഡിന്റെ മൂന്ന് തരംഗങ്ങളില്‍ രാജ്യത്തെ ടൂറിസം സമ്പദ്‍വ്യവസ്ഥ ഗണ്യമായി ഇടിഞ്ഞിരുന്നു. ഇന്ത്യയില്‍ മാത്രമല്ല ലോകമെമ്പാടുമുള്ള ടൂറിസം മേഖലയെ തന്നെ ഇത് വലിയ തോതില്‍ ബാധിച്ചിട്ടുണ്ട്. എന്നിരുന്നാലും, 180 കോടി ഡോസ് കോവിഡ് -19 വാക്‌സിനുകള്‍ നല്‍കുന്നതിലൂടെ, ടൂറിസം മേഖലയില്‍ പുരോഗതി ഉണ്ടാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഈ മേഖലയെ സഹായിക്കുന്നതിന് വോണ്ടി ട്രാവല്‍-ടൂറിസം പങ്കാളികള്‍ക്ക് 10 ലക്ഷം രൂപരെയും ടൂറിസ്റ്റ് ഗൈഡുകള്‍ക്ക് ഒരു ലക്ഷം രൂപ വരെയും പലിശ രഹിത വായ്പ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അന്താരാഷ്ട്ര വിനോദസഞ്ചാരികളെ പ്രോത്സാഹിപ്പിക്കുന്നതിനായി ആദ്യം എത്തുന്ന അഞ്ച് ലക്ഷം പേരുടെ വിസ ഫീസ് ഒഴിവാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നും കോവിഡ്-19 പൊട്ടിപ്പുറപ്പെട്ടതിനുശേഷം, 2022 മാര്‍ച്ച്‌ 7 വരെ, 51,960 സാധാരണ വിസകളും 1.57 ഇ-വിസകളും ഇന്ത്യ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് പറക്കുന്ന വിമാനക്കമ്പനികള്‍ക്ക് 'ഉഡാന്‍' പദ്ധതി നടപ്പിലാക്കാനും തീരുമാനിച്ചിട്ടുണ്ട്.

Related News