Loading ...

Home Kerala

ശബരിമല വിമാനത്താവളത്തിന് കേ​ന്ദ്ര പാ​ര്‍​ല​മെ​ന്‍റ​റി സ​മി​തി​യു​ടെ അം​ഗീ​കാ​രം

ന്യൂ​ഡ​ല്‍​ഹി: ശബരിമല വിമാനത്താവളത്തിന് കേ​ന്ദ്ര പാ​ര്‍​ല​മെ​ന്‍റ​റി സ​മി​തി​യു​ടെ അം​ഗീ​കാ​രം.പ​ദ്ധ​തി യ​ഥാ​ര്‍​ഥ്യ​മാ​കേ​ണ്ട​താ​ണെ​ന്ന് ഗ​താ​ഗ​ത-ടൂ​റി​സം സ​മി​തി​യു​ടെ റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം, പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​വു​മാ​യും കേ​ര​ള സം​സ്ഥാ​ന വ്യ​വ​സാ​യ വി​ക​സ​ന കോ​ര്‍​പ​റേ​ഷ​നു​മാ​യും ച​ര്‍​ച്ച ന​ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ന്നു.വി​മാ​ന​ത്താ​വ​ളം ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ക ടൂ​റി​സ​ത്തി​ന് വ​ന്‍ വ​ള​ര്‍​ച്ച ന​ല്‍​കും. കൊ​ച്ചി, തി​രു​വ​ന​ന്ത​പു​രം ടൂ​റി​സം സ​ര്‍​ക്യൂ​ട്ടു​മാ​യി ശ​ബ​രി​മ​ല​യെ ബ​ന്ധി​പ്പി​ക്ക​ണമെന്നും റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു.
കോട്ടയം ജില്ലയിലെ എരുമേലി ചെറുവള്ളി എസ്റ്റേറ്റില്‍ വിമാനത്താവളത്തിന് അനുമതി തേടി കെഎസ്‌ഐഡിസി 2020 ജൂണില്‍ വ്യോമയാന മന്ത്രാലയത്തെ സമീപിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. പദ്ധതിക്കായി വ്യോമസേനയുടെ 'സൈറ്റ് ക്ലിയറന്‍സ്' ലഭിച്ചിട്ടുണ്ട്. മറ്റു നടപടികള്‍ പൂര്‍ത്തിയായിട്ടില്ല. മാത്രമല്ല, സാമ്പത്തിക, സാങ്കേതിക സാധ്യതാ പഠന റിപ്പോര്‍ട്ട് ഡിസംബറില്‍ നല്‍കാമെന്ന് കെഎസ്‌ഐഡിസി അറിയിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ലഭിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Related News